UPDATES

ട്രെന്‍ഡിങ്ങ്

PREVIEW: മെസി, ഇന്നില്ലെങ്കില്‍ ഇനി ഇല്ല

ഡി ഗ്രൂപ്പിലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ ഇതോടെ മരണതാളത്തിലാകുമെന്നുറപ്പായി. അര്‍ജന്‍റീനയ്ക്ക് മാത്രമല്ല നൈജീരയ്ക്കും ഐസ് ലാന്‍ഡിനും വേണമെങ്കില്‍ പ്രീ ക്വാര്‍ട്ടറിലെത്താമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

മരണ ഗ്രൂപ്പ് എന്ന വിളി പേരുള്ള ഗ്രൂപ്പ് ഡി-യിലെ ടീമുകള്‍ക്ക് ഇന്ന് ‘ഡു ഓര്‍ ഡൈ’ ആണ്. തോല്‍ക്കുന്ന ടീമിന് നാട്ടിലേക്കും, ജയിക്കുന്നവര്‍ക്കു അടുത്ത റൗണ്ടിലേക്കും ടിക്കറ്റു എടുക്കാം. നിലവിലെ റണ്ണര്‍ അപ്പുകളായ അര്‍ജന്റീനയും ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയും തമ്മിലാണ് ആദ്യ മത്സരം. രണ്ടു മത്സരങ്ങളില്‍ നിന്നായി ഒരു പോയിന്റ് മാത്രം നേടി മെസ്സിപ്പട ഗ്രൂപ്പില്‍ അവസാന സ്ഥാനത്തും, ഒരു ജയവും ഒരു തോല്‍വിയുമായി നൈജീരിയ രണ്ടാം സ്ഥാനത്തുമാണ്.


Argentina v Iceland Highlights

 


Argentina v Croatia Highlights

ആവേശകരമായ നൈജീരിയ-ഐസ്‌ലാന്‍ഡ് പോരാട്ടം അവസാനിച്ചപ്പോള്‍ ആണ് അര്‍ജന്റീന ടീമിനും ആരാധകര്‍ക്കും ശ്വാസം വീണത്. അഹമ്മദ് മൂസയുടെമറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നൈജീരിയ ഐസ്‌ലാന്‍ഡിനെ കീഴടക്കിയതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് അര്‍ജന്റീനയുടെ ആരാധകരാകും. നൈജീരിയ ഐസ്‌ലെന്‍ഡിന് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നെങ്കില്‍ നിലവിലെ റണ്ണര്‍ അപ്പുകളായ മെസിയും കൂട്ടരും ആദ്യ റൗണ്ടില്‍ പുറത്തായേനെ. പക്ഷെ അഹമ്മദ് മൂസ ഇത്തവണ അര്‍ജന്റീനയുടെ മിശിഹാ ആയി അവതരിച്ചു. ഇന്ന് നൈജീരിയയെ നേരിടുമ്പോള്‍ അര്‍ജന്റീനയുടെ ഹൃദയ മിടിപ്പ് കൂട്ടുന്നതും മൂസയുടെ സാന്നിധ്യംതന്നെ.


Nigeria v Croatia Highlights

 


Nigeria v Iceland Highlights

ണ്ട് ജയങ്ങളില്‍ നിന്ന് ആറ് പോയിന്റ് നേടിക്കഴിഞ്ഞ ക്രൊയേഷ്യ മാത്രമാണ് ഡി ഗ്രൂപ്പില്‍ നിന്ന് രണ്ടാം റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിട്ടുള്ളത്. രണ്ടാം സ്ഥത്ത് നിലവില്‍ നൈജിരയയും മൂന്നാം സ്ഥാനത്ത് ഐസ്‌ലാന്‍ഡുമാണ്. അവസാന സ്ഥാനത്താണ് സാക്ഷാല്‍ മെസിയുടെ അര്‍ജന്റീന. അവസാന ലീഗ് മത്സരത്തില്‍ നൈജീരയയെ കീഴടക്കണമെന്നതാണ് അര്‍ജന്റീനയുടെ മുന്നിലെ ആദ്യ കടമ്പ. നൈജീരയയെ തോല്‍പ്പിച്ചാല്‍ മാത്രം അര്‍ജന്റീനയ്ക്ക് നോക്കൗട്ടിലെത്താന്‍ സാധിക്കില്ല. ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തില്‍ ഐസ്‌ലന്‍ഡ് പരാജയപ്പെടുകയും വേണം ക്രൊയേഷ്യയെ ഐസ്‌ലാന്‍ഡ് പരാജയപ്പെടുത്തിയാലും അര്‍ജന്റീനയ്ക്ക് വേണമെങ്കില്‍ നോക്കൗട്ടിലെത്താം. പക്ഷെ നൈജീരിയയെ വമ്പന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തണമെന്ന് മാത്രം.

എന്നാല്‍ നൈജീരിയക്ക് അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ വിജയം മാത്രം മതി നോക്കട്ടിലേക്ക് കുതിക്കാന്‍. അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ സമനില പിടിക്കാനായാലും നൈജീരിയയ്ക്ക് രണ്ടാം റൗണ്ടിലെത്താം. എന്നാല്‍ ക്രൊയേഷ്യയെ ഐസ്‌ലാന്‍ഡ് വന്‍ മാര്‍ജിനില്‍ അട്ടിമറിച്ചാല്‍ ആഫ്രിക്കന്‍കരുത്തരുടെകാര്യം പരുങ്ങലിലാവും.

അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്താതെ ഞാന്‍ വിരമിക്കില്ല: മെസി

ഡി ഗ്രൂപ്പിലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ ഇതോടെ മരണതാളത്തിലാകുമെന്നുറപ്പായി. അര്‍ജന്റീനയ്ക്ക് മാത്രമല്ല നൈജീരയ്ക്കും ഐസ്‌ലാന്‍ഡിനും വേണമെങ്കില്‍ പ്രീ ക്വാര്‍ട്ടറിലെത്താമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

നവംബറില്‍ അര്‍ജന്റീനക്കെതിരെ സൗഹൃദ മത്സരത്തില്‍ നൈജീര 4-2 എന്ന സ്‌കോറിന് ജയിച്ചിരുന്നു. അന്നത്തെ പ്രകടനം ഇന്നും ആവര്‍ത്തിച്ചാല്‍ റഷ്യ കണ്ട ഏറ്റവും വലിയ അട്ടിമറിയായിരിക്കും അത്. സൗഹൃദ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാവും നൈജീരിയ ഇറങ്ങുന്നതെങ്കില്‍, കോച്ചുമായുള്ള പ്രശ്‌നങ്ങളും, ക്രൊയേഷ്യയോടേറ്റ അപ്രതീക്ഷിത തോല്‍വിയും ആണ് അര്‍ജന്റീനയെ അലോസരപ്പെടുത്തുന്നത്.

ജയം മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന മുന്‍ ലോകചാമ്പ്യന്മാരുടെയും അട്ടിമറി വീരന്മാരുടെയും മത്സരം പൊടി പാറും എന്നുറപ്പ്.

ടീം മുഴുവന്‍ സമ്മര്‍ദ്ദത്തിലും നിരാശയിലുമാണ്: എല്ലാം മെസിയുടെ തലയില്‍ വയ്ക്കരുത്: മഷറാനോ (വീഡിയോ)

മെസിയെ ഞങ്ങള്‍ക്കിഷ്ടമാണ്, പക്ഷെ അദ്ദേഹത്തിന്റെ കളി കാണാനല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത്: നൈജീരിയന്‍ കോച്ച്‌

റഷ്യന്‍ കാര്‍ണിവലിന്റെ നൊമ്പരമായി ‘ഈജിപ്തിന്റെ ഖലീഫ’

മെസിയുടെ വഴിയേ റൊണാള്‍ഡോയും പെനാല്‍റ്റി കളഞ്ഞു കുളിച്ചു; പോരാടി നേടിയ സമനിലയുമായി ഇറാന്‍ പുറത്ത്

PREVIEW: ഡെന്‍മാര്‍ക്കിന് അട്ടിമറിക്കണം, ഫ്രാന്‍സിന് പരിശീലന മത്സരവും

ഈ ലോകകപ്പില്‍ അര്‍ജന്‍റീനയ്ക്ക് വേണ്ടി കളിച്ചത് മെസിയല്ല, മൂസ

അഹമ്മദ് മൂസ അത്ര ചെറിയ മീനല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍