UPDATES

കായികം

ക്രൊയേഷ്യക്ക് വേണ്ടി ആര്‍പ്പു വിളിക്കാന്‍ എത്തിയത് ചെറിയ പുള്ളിയല്ല; അതും ടീം ജേഴ്‌സി അണിഞ്ഞ്

“ഇങ്ങനെ ഒരു നേതാവ്  ഗാലറിയിലുള്ളപ്പോൾ ക്രൊയേഷ്യ എങ്ങനെ ജയിക്കാതിരിക്കും”

ക്രൊയേഷ്യയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന പദവി വഹിക്കുന്ന കൊലിന്ദ ഗ്രാബറായിരുന്നു ഇന്നലത്തെ റഷ്യ- ക്രൊയേഷ്യ മത്സരത്തിലെ ഗാലറി താരം. എല്ലാ തിരക്കുകള്‍ക്കും അവധി നല്‍കി ക്രൊയേഷ്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കാണാന്‍ അവര്‍ എത്തിയത് ടീമിന്റെ ജേഴ്‌സിയണിഞ്ഞ്. ‘ഇങ്ങനെ ഒരു നേതാവ് ഗാലറിയിലുള്ളപ്പോള്‍ ക്രൊയേഷ്യ എങ്ങനെ ജയിക്കാതിരിക്കും’ എന്ന് ചോദിച്ചു കൊണ്ട് ക്രൊയേഷ്യന്‍ ജഴ്സി അണിഞ്ഞ ഗ്രാബ്രയുടെ ചിത്രം ആണ് ഇന്നത്തെ ട്വിറ്റര്‍ ട്രെന്‍ഡിങ്. ആതിഥേയരായ റഷ്യയുടെ കനത്ത വെല്ലുവിളിയെ അതിജീവിച്ചു പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ക്രൊയേഷ്യ ജയിച്ചു കയറി. 1998 ന് ശേഷം ആദ്യമായാണ് ക്രൊയേഷ്യ ലോകകപ്പ് സെമി ഫൈനല്‍ കളിക്കുന്നത്.

2015 ഫെബ്രുവരി 15-നാണ് ക്രൊയേഷ്യയുടെ നാലാമത്തെ പ്രസിഡന്റായി കൊലിന്ദ സത്യപ്രതിജ്ഞ ചെയ്തത്. ക്രൊയേഷ്യയുടെ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റാണ് 50-കാരിയായ കൊളിന്‍ഡ. ക്രൊയേഷ്യയുടെ ചുവപ്പും വെള്ളയും കളങ്ങള്‍ ഇടകലര്‍ന്ന് ജേഴ്‌സിയണിഞ്ഞാണ് കൊളിന്‍ഡ് എത്തിയത്. റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ്, ക്രൊയേഷ്യന്‍ ഇതിഹാസവും, ഇപ്പോള്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റുമായ ഡെവോര്‍ സൂക്കര്‍ എന്നിവര്‍ക്കൊപ്പം വി.ഐ.പി ബോക്‌സിലായിരുന്നു കളി കാണാനിരുന്നതെങ്കിലും കൊളിന്‍ഡയുെടെ ആവേശത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ക്രൊയേഷ്യ ഗോളടിച്ചപ്പോള്‍ രാജ്യത്തിനൊപ്പം അവരും ഗാലറിയിലിരുന്നു ആഘോഷങ്ങളില്‍ പങ്കെടുത്തു. മത്സരം വിജയിച്ച ശേഷം ക്രൊയേഷ്യയുടെ ഡ്രെസിങ് റൂമിലെത്തിയ കൊളിന്‍ഡ കളിക്കാരേയും പരിശീലകനേയും അഭിനന്ദിച്ചു. സെമിയില്‍ ഇംഗ്ലണ്ടാണ് ക്രൊയേഷ്യയുടെ എതിരാളികള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍