UPDATES

കായികം

PREVIEW: ആശ്വാസ ജയം തേടി ഏഷ്യന്‍ ടീമുകള്‍; വൊല്ലഗ്രേഡ് അരീനയില്‍ ഈജിപ്തും സൗദിയും നേര്‍ക്കുനേര്‍

ഇരു ടീമുകളും തമ്മില്‍ ആറ് തവണ ഏറ്റു മുട്ടിയപ്പോള്‍ നാലു തവണ ഈജിപ്തും ഒരു തവണ സൗദിയും ഒരു മത്സരം സമനിലയിലും കലാശിക്കുകയുമായിരുന്നു

മോസ്‌കോയിലെ വൊല്ലഗ്രേഡ് അരീനയില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഏഷ്യന്‍ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇരു ടീമുകളും ലക്ഷ്യമിടുന്നത് ആശ്വാസ ജയം ആണ്. ഗ്രൂപ്പ് എ-യില്‍ മത്സരിച്ച രണ്ടു കളികളിലും പരാജയപ്പെട്ട ഈജിപ്തും, സൗദി അറേബ്യയും ലോകകപ്പിലെ ആശ്വാസ ജയം തേടിയാണ് ഇന്നിറങ്ങുന്നത്. ഇരു ടീമുകളും ഇതിനോടകം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. റഷ്യയും ഉറുഗ്വേയും ആണ് എ ഗ്രൂപ്പില്‍ നിന്ന് രണ്ടു ജയവുമായി രണ്ടാം റൗണ്ട് ഉറപ്പിച്ച ടീമുകള്‍.


Egypt v Uruguay highlights


Russia v Egypt highlights

1990-ലെ ലോകകപ്പിന് ശേഷം ലോകകപ്പ് മത്സരങ്ങള്‍ക്ക് ബൂട്ടണിയാനുള്ള ഭാഗ്യം ഈജിപ്ത് ഫുട്ബോള്‍ താരങ്ങള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍, മുഹമ്മദ് സല എന്ന 25-കാരന്‍ ഈജിപ്തിന്റെ രക്ഷകനായി അവതരിച്ചു. അയാളുടെ ബൂട്ടിന്റെ കരുത്തില്‍ ഈജിപ്ത് ഫുട്ബോള്‍ ടീം റഷ്യന്‍ ലോകകപ്പിന് പറന്നിറങ്ങി. എന്നാല്‍, ആ സന്തോഷത്തിനിടയിലും തങ്ങളുടെ പ്രിയ താരം സലയ്ക്കേറ്റ പരിക്ക് ഈജിപ്തിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ഉറുഗ്വെക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ സാല കളിച്ചിരുന്നില്ല, എന്നിട്ടും രണ്ടു തവണ ചാമ്പ്യന്മാരായ ഉറുഗ്വേയെ വിറപ്പിച്ചാണ് ഈജിപ്ത് തോല്‍വി സമ്മതിച്ചത്. എന്നാല്‍ ആതിഥേയരായ റഷ്യക്ക് മുന്നില്‍ സൂപ്പര്‍ തരാം സാല കളിച്ചിട്ടും ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെട്ടു. ഇന്ന് സൗദിയെ നേരിടുമ്പോള്‍ ആശ്വാസ ജയത്തോടെ മടങ്ങുക എന്ന ലക്ഷ്യമായിരിക്കും ഈജിപ്ത് ടീമിനുണ്ടാവുക.


Russia v Saudi Arabia highlights


Uruguay v Saudi Arabia highlights

ഉത്ഘാടന മത്സരത്തില്‍ റഷ്യന്‍ പടയ്ക്ക് ‘തട്ടിക്കളിക്കാനുള്ള പന്തായി’ മാറിയ സൗദിക്കൂട്ടം 5-0 ന്റെ വമ്പന്‍ തോല്‍വിയുമായി ആയാണ് ലോകകപ്പ് പോരാട്ടം ആരംഭിച്ചത്, ഉറുഗ്വേയ്‌ക്കെതിരായ രണ്ടാം മത്സരത്തിലും തോല്‍വി തന്നെയായിരുന്നു അവസാന ഫലം. ഈജിപ്തിനെ പരാജയപ്പെടുത്തി സമ്പൂര്‍ണ തോല്‍വി എന്ന നാണക്കേടില്‍ നിന്ന് രക്ഷപെടാന്‍ ആയിരിക്കും പിസിയുടെ ശിഷ്യന്മാര്‍ ഇന്ന് കളത്തിലിറങ്ങുക.

ഇരു ടീമുകളും തമ്മില്‍ ആറ് തവണ ഏറ്റു മുട്ടിയപ്പോള്‍ നാലു തവണ ഈജിപ്തും ഒരു തവണ സൗദിയും ഒരു മത്സരം സമനിലയിലും കലാശിക്കുകയുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍