UPDATES

കായികം

ഫ്രാന്‍സ് കഷ്ടിച്ചു കടന്നുകൂടി; പെറു വിറപ്പിച്ചു

ഫ്രാന്‍സിന് വേണ്ടി ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനാണ് പത്തൊന്‍പതുകാരനായ എംബാപ്പെ

മുപ്പത്തിനാലാം മിനിറ്റിൽ പത്തൊൻപതുകാരൻ കെയ്‍ലിയൻ എംബാപ്പെയുടെ ഗോളില്‍ പെറുവിനെ തോല്‍പ്പിച്ച് മുന്‍ ലോക ചാംപ്യന്‍ ഫ്രാന്‍സ് പ്രീ ക്വാട്ടറില്‍ കടന്നു. ഗിറൌഡ് എടുത്ത ഷോട്ട് പ്രതിരോധക്കാരന്റെ കാലില്‍ തട്ടി എംബാപ്പെയുടെ കൈകളില്‍ എത്തുകയായിരുന്നു. ഒഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിടേണ്ട ജോലി മാത്രമേ എംബാപ്പെയ്ക്ക് ഉണ്ടായിരുന്നുള്ളൂ.

കളിയുടെ ആദ്യ അര മണിക്കൂറില്‍ ഇരു ടീമുകളും താളം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി. ഗോളെന്ന് തോന്നിക്കുന്ന മികച്ച നീക്കങ്ങളോ ഷോട്ടുകളോ ഇരു ഭാഗത്തും നിന്നും ഉണ്ടായില്ല.

കളിയുടെ മുപ്പത്തിയൊന്നാം മിനുട്ടില്‍ ഗുവേര എടുത്ത ഗംഭീര ഷോട്ട് ഫ്രെഞ്ച് ഗോള്‍ കീപ്പര്‍ ലോറിസ് കാലുകൊണ്ട് രക്ഷപ്പെടുത്തുകയായിരുന്നു. അധികം താമസിയാതെ മുപ്പത്തി നാലാം മിനുട്ടില്‍ എംബാപ്പെയുടെ ഗോളിലൂടെ ഫ്രാന്‍സ് മുന്നിലെത്തി. ഫ്രാന്‍സിന് വേണ്ടി ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനാണ് പത്തൊന്‍പതുകാരനായ എംബാപ്പെ.

ഗോള്‍ നേടിയതോടെ പന്ത് കൈവശം വെക്കുന്ന കാര്യത്തിലും ഇരു വശങ്ങളിലൂടെയുള്ള നീക്കങ്ങളുടെ കാര്യത്തിലും ഫ്രാന്‍സ് പെറുവിനെ കടത്തിവെട്ടി.

കളിയുടെ അന്‍പത്തി രണ്ടാം മിനുറ്റിലും അറുപത്തി ഒന്നാം മിനുറ്റിലും കിട്ടിയ അവസരങ്ങള്‍ പെറുവിന് ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. എണ്‍പത്തിയെഴാം മിനുട്ടില്‍ ഗുവേര എടുത്ത ഫ്രീ കിക്കും മുതലാക്കാന്‍ പെറുവിന് സാധിച്ചില്ല.

രണ്ടാം പകുതി കളം നിറഞ്ഞു കളിച്ചെങ്കിലും രണ്ടാം റൌണ്ടിലേക്കുള്ള പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിക്കുന്ന രീതിയില്‍ ഫ്രാന്‍സിനെ സമനിലയില്‍ തളച്ചിടാന്‍ പെറുവിന് കഴിഞ്ഞില്ല. ഏകാതെറിന്‍ബര്‍ഗ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ തങ്ങളുടെ ആരാധകര്‍ക്ക് മുന്‍പില്‍ പെറു ഒരു വേദനയായി.

ഗ്രൂപ്പ് സിയില്‍ എല്ലാ ടീമുകളും രണ്ടു മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ 6 പോയിന്റോടെ ഫ്രാന്‍സ് മുന്നിലാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍