ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിനൊപ്പം ഫ്രാന്‍സിന്റെ അന്റോയിന്‍ ഗ്രീസ്മാൻ, എംബപ്പേ എന്നിവരാണ് സുവർണ പണത്തിനായുള്ള പോരാട്ടത്തിൽ മുന്നിൽ. ഇവര്‍ക്ക് പുറമെ ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രൂയനും ഏദന്‍ ഹസാര്‍ഡുമുണ്ട്
ലോകകിരീടം ആര് നേടും എന്നത് കഴിഞ്ഞാല്‍ ഫുട്ബാള്‍ പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ആര്‍ക്കാകും? പുരസ്‌കാരം സ്വന്തമാക്കാന്‍ മൂന്നു പേര്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിനൊപ്പം ഫ്രാന്‍സിന്റെ അന്റോയിന്‍ ഗ്രീസ്മാന്‍, എംബപ്പേ എന്നിവരാണ് സുവര്‍ണ പണത്തിനായുള്ള പോരാട്ടത്തില്‍ മുന്നില്‍. ഇന്നത്തെ ഫൈനല്‍ മത്സരത്തില്‍ മൂന്നു പേരുടെയും പ്രകടനം നിര്‍ണായകമാകും.
ഗോളടിക്കുക മാത്രമല്ല, മധ്യനിരയില്‍ കളി നിയന്ത്രിച്ച് ഗോളടിപ്പിക്കുകയും എതിര്‍ ടീമിന്റെ മുന്നേറ്റങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന ക്രൊയേഷ്യന്‍ നായകന്‍ ലുക്കാ മോഡ്രിച്ചിന് ഫൈനല്‍ ജയിച്ചാല്‍ ഗോള്‍ഡന്‍ ബോള്‍ ഉറപ്പിക്കാം. കൂടാതെ, അര്‍ജന്റീനയ്ക്കെതിരെയും നൈജീരിയ്ക്കെതിരെയും നടന്ന മത്സരങ്ങളില്‍ മോഡ്രിച്ചായിരുന്നു മാന്‍ ഓഫ് ദ് മാച്ച്.
ഫൈനലിലെ എതിരാളികളായ ഫ്രാന്‍സിന്റെ ഗ്രീസ്മാന്‍ കനത്ത വെല്ലുവിളിയമായി മോഡ്രിച്ചിന് പിന്നിലുണ്ട്. സെറ്റ് പീസുകള്‍ ഗോളാക്കി മാറ്റുന്നതിലെ വൈദഗ്ധ്യവും മുന്നേറ്റക്കാര്‍ക്ക് പന്തെത്തിക്കുന്നതിലെ കൃത്യതയും ഗ്രീസ്മാന് കരുത്താവും. ഇവര്‍ക്ക് പുറമെ ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രൂയനും ഏദന്‍ ഹസാര്‍ഡുമാണ് ഗോള്‍ഡന്‍ ബോളിനായുള്ള പട്ടികയില്‍ ഉള്ളത്.
PREVIEW: എംബാപ്പെയ്ക്കും ഗ്രീസ്മാനും മോഡ്രിച്ചിനെ മറികടക്കാനാകുമോ?
ഇവര്‍ രണ്ടുപേരും ബെല്‍ജിയത്തിന്റെ മത്സരങ്ങളില്‍ വിലയേറിയ സംഭവന നല്‍കിയിട്ടുള്ള താരങ്ങളാണ്. ബ്രസീലിനെതിരായ മത്സരത്തില്‍ ഗോളടിക്കുക മാത്രമല്ല, മിന്നുന്ന പ്രകടനമാണ് ഹസാര്‍ഡ് കാഴ്ചവെച്ചത്. മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഗോള്‍ നേടിയതും മറ്റാരുമല്ല. ഹസാഡ് തന്നെ.
ഗോള്‍ഡന്‍ ബോള്‍ പുരസ്‌ക്കാര ജേതാവാനാകാന്‍ ഉള്ള താരങ്ങളുടെ സാധ്യത ലിസ്റ്റില്‍ ഉണ്ടെങ്കിലും ഫ്രാന്‍സിന്റെ അപ്കമിംഗ് ടെറര്‍ എംബാപ്പക്കു മികച്ച യുവതാരത്തിനുള്ള പുരസ്‌ക്കാരം ലഭിക്കാനാണ് സാധ്യത. 21 വയസ്സിനു താഴെയുള്ളവര്‍ക്കാണ് മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ലഭിക്കുക.
അതേ സമയം 1986-ല്‍ ഗാരി ലിനെകറിന് ശേഷം ലോകകപ്പ് വേദിയില്‍ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ഇംഗ്ലീഷ് താരം എന്ന നേട്ടത്തിനരികെ എത്തി നില്‍ക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിനിന് കാര്യമായ വെല്ലുവിളികള്‍ ഇല്ല. കൊളംബിയക്കെതിരെ നേടിയ ഒരു ഗോളും, ടുണീഷ്യക്കെതിരെയും പനാമയ്‌ക്കെതിരെയും നേടിയ ഇരട്ട ഗോളുകളും ഹാട്രിക്കും അടക്കം ആറു ഗോളുകള്‍ നേടിയ കെയ്ന്‍ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.ഇന്നലെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ കെയ്‌നിന്റെ പിറകില്‍ 4 ഗോളുമായി ഉണ്ടായിരുന്ന ലുകാകു ഗോള്‍ അടിക്കാതിരുന്നതോടെ ആണ് കെയ്ന്‍ ഗോള്‍ഡന്‍ ബൂട്ട് ഉറപ്പിച്ചത്.
കെയ്‌നിന് ഇനി ഗോള്‍ഡന്‍ ബൂട്ട് ലഭിക്കാതെ ഇരിക്കണം എങ്കില്‍ അത്ഭുതം സംഭവിക്കണം.മൂന്ന് ഗോളുമായി പിറകില്‍ ഉള്ള എംബാപ്പയോ ഗ്രീസ്മാനോ ഹാട്രിക്ക് നേടിയാള്‍ കെയ്‌നിന് ഒപ്പം എത്തും.ജെഫ് ഹര്‍സ്റ്റ്‌നു ശേഷം ലോകകപ്പ് ഫൈനലില്‍ ഹാട്രിക്ക് നേടുന്ന താരം ആവാന്‍ എംമ്പാപ്പേക്ക് ആയാല്‍ സുവര്‍ണ്ണ പാദുകം യുവ താരം കരസ്ഥമാക്കും.
ഫിഫ വേള്‍ഡ് കപ്പിലെ ‘ഫ്രാന്‍സ് × ക്രൊയേഷ്യാ’ കളിയുടെ പ്രിവ്യൂമായി അഴിമുഖം സ്‌പോര്‍ട്‌സ് കോളമിസ്റ്റ് കരുണാകര്‍..