UPDATES

ട്രെന്‍ഡിങ്ങ്

PREVIEW: ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിന് റോണാള്‍ഡോ ഉണ്ടാകുമോ? ഇന്നറിയാം

മികച്ച ഫോമിലുള്ള റൊണാള്‍ഡോയെ ബ്ലോക്ക് ചെയ്യുകയായിരിക്കും ഇറാന്റെ തന്ത്രം. പോർച്ചുഗലിന്റെ തന്ത്രങ്ങൾ മുഴുവൻ റോണോയുടെ കാലിലുമാണ്.

ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍ ഇന്നാരംഭിക്കുമ്പോള്‍ പല പ്രമുഖ ടീമുകള്‍ക്കും മുന്നിലുള്ളത് ‘ഡു ഓര്‍ ഡൈ’ ആണ്. ഗ്രൂപ്പ് ബി-യിലെ മത്സരത്തില്‍ ഇറാനെ നേരിടാനിറങ്ങുന്ന പോര്‍ച്ചുഗലിന് ജയം അനിവാര്യമാണ്. അതേ സമയം ഇന്ന് പോര്‍ച്ചുഗലിനെ അട്ടിമറിച്ചാല്‍ ഇറാന് അടുത്ത റൗണ്ട് പ്രവേശനം ഉറപ്പിക്കാം.

ആദ്യ മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ സ്പെയിനിനെ 3-3 സമനിലയില്‍ തളച്ച പോര്‍ച്ചുഗല്‍ കഴിഞ്ഞ മത്സരത്തില്‍ മൊറോക്കോക്ക് മുന്നില്‍ വിയര്‍ത്തെങ്കിലും ഒരു ഗോളിന് വിജയിച്ചു. റൊണാള്‍ഡോ തന്നെയായിരുന്നും സ്‌കോറര്‍. ആദ്യ മത്സരത്തില്‍ മൊറോക്കോയെ സെല്‍ഫ് ഗോളില്‍ പരാജയപ്പെടുത്തിയ ഇറാന്‍ കഴിഞ്ഞ മത്സരത്തില്‍ സ്പെയിനിനെ വിറപ്പിച്ചെങ്കിലും ഒരു ഗോളിന് പരാജയപ്പെട്ടു. മികച്ച ഫോമിലുള്ള റൊണാള്‍ഡോയെ ബ്ലോക്ക് ചെയ്യുകയായിരിക്കും ഇറാന്റെ തന്ത്രം. പോര്‍ച്ചുഗലിന്റെ തന്ത്രങ്ങള്‍ മുഴുവന്‍ റോണോയുടെ കാലിലുമാണ്.

പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ ജോവാ മുട്ടീന്യോ ഇറാനെതിരേയുള്ള മത്സരത്തില്‍ കളിക്കുമോ എന്ന കാര്യം സംശയമാണ്. അസുഖം കാരണം ഇദ്ദേഹം പോര്‍ച്ചുഗലിന്റെ പരിശീലന ക്യാമ്പിലെത്തിയില്ല. ഇത് പോര്‍ച്ചുഗലിനെ ആശങ്കയിലാഴ്ത്തുണ്ടെങ്കിലും കാലിന് പരിക്കേറ്റ റാഫേല്‍ ഗ്യുറെയ്‌റോ പരിശീലനക്യാമ്പില്‍ തിരിച്ചെത്തിയത് പറങ്കി പടയ്ക്ക് ആശ്വാസമാണ്.

ആദ്യ രണ്ടു മത്സരങ്ങളില്‍ ഇറക്കിയ ടീമിനെ തന്നെ ഇറാന്‍ ഇന്ന് നില നിര്‍ത്തും. ഇറാനും പോര്‍ച്ചുഗലും മുന്‍പ് രണ്ടു തവണ ഏറ്റു മുട്ടിയപ്പോഴും ജയം പോര്‍ച്ചുഗലിനൊപ്പമായിരുന്നു. മോര്‍ഡോവില അരീനയില്‍ ഇന്ത്യന്‍ സമയം രാത്രി 11 .30-നു ആണ് പോര്‍ച്ചുഗല്‍-ഇറാന്‍ പോരാട്ടം.

ഇന്ന് ജീവന്‍മരണ പോരാട്ടം; സ്പെയിനും പോര്‍ച്ചുഗലും കടന്നുകൂടുമോ? റൊണാള്‍ഡോ ഹാരി കെയ്‌നെ മറികടക്കുമോ?

“അടുത്ത കളിക്ക് മുമ്പ് അവന്മാരെ എനിക്കൊന്ന് കാണണം” അര്‍ജന്റീന ടീമുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി മറഡോണ

PREVIEW: റഷ്യയും ഉറുഗ്വേയും നേര്‍ക്കുനേര്‍; ലക്ഷ്യം ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍

PREVIEW: ആശ്വാസ ജയം തേടി ഏഷ്യന്‍ ടീമുകള്‍; വൊല്ലഗ്രേഡ് അരീനയില്‍ ഈജിപ്തും സൗദിയും നേര്‍ക്കുനേര്‍

നോക്കൗട്ട് ഉറപ്പിച്ച് 6 രാജ്യങ്ങള്‍, നൂല്‍പ്പാലത്തില്‍ 10 കരുത്തര്‍; ഇനിയാണ് കളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍