UPDATES

ട്രെന്‍ഡിങ്ങ്

വേള്‍ഡ് കപ്പ് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ലൈംഗികാതിക്രമം!

ലൈവിനിടെ ഒരു ഫുട്ബോള്‍ ആരാധകന്‍ അവരെ കടന്ന് പിടിച്ച് ചുംബിക്കുകയായിരുന്നു

ഫിഫ വേള്‍ഡ് കപ്പ് ലൈവായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന രണ്ടു മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആരാധകരുടെ ലൈംഗികാതിക്രമം. ജര്‍മ്മന്‍ ചാനലിന് വേണ്ടി വേള്‍ഡ് കപ്പ് ലൈവായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയാണ് ആദ്യം ഒരു അപരിചിതനാൽ ചുംബിക്കപ്പെട്ടത്. ലൈവിനിടെ ഒരു ഫുട്ബോള്‍ ആരാധകന്‍ അവരെ കടന്ന് പിടിച്ച് ചുംബിക്കുകയായിരുന്നു.

ലൈവിനിടയില്‍ അപ്രതീക്ഷിതമായി അരങ്ങേറിയ സംഭവമായത് കൊണ്ട് അത് പ്രകടിപ്പിക്കാതെ അവർ റിപ്പോര്‍ട്ടിങ്ങ് തുടര്‍ന്നു. ശേഷം ഇൻസ്റ്റഗ്രാമിൽ റിപ്പോട്ടിങ്ങിന്റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് അവർ ഇപ്രകാരം കുറിച്ചു ‘ലൈവ് തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് തന്നെ അയാള്‍ അവിടെ ഉണ്ടായിരുന്നു. ലൈവ് തുടങ്ങിയ ശേഷമാണ് അയാള്‍ തന്നെ കടന്ന് പിടിച്ച് ചുംബിച്ചത്. ലൈവില്‍ കൂടിുതല്‍ പ്രതികരിക്കില്ലെന്ന് അയാള്‍ക്ക് അറിയാം അതായിരിക്കണം അയാള്‍ ലൈവിനായി കാത്തിരുന്നത്.’

 

ബ്രസീലിയൻ മാധ്യമ പ്രവർത്തക ജൂലിയ ഗുല്മരസ് ആണ് ആരാധകന്റെ ചുംബന ശ്രമത്തിനു ഇരയായ മറ്റൊരു മാധ്യമ പ്രവർത്തക. എന്നാൽ അവർ സമചിത്തതയോടെ ആക്രമിയെ നേരിട്ടു. മോസ്കോയിലെ യക്തൻബർഗ് സ്റ്റേഡിയത്തിനു മുന്നിൽ റിപ്പോട്ടിങ് നടത്തുന്നതിനിടെയാണ് ഒരു അപരിചിതൻ അവരെ ചുംബിക്കാൻ ശ്രമിച്ചത്. എന്നാൽ അവതാരക ഒഴിഞ്ഞു മാറുകയും, മേലിൽ ഇതാരോടും ആവർത്തിക്കരുതെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. മാപ്പ് പറയാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അതിനിടയിലും സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം എന്ന് ജൂലിയ ഉറക്കെ വിളിച്ചു പറഞ്ഞു.

റഷ്യയിലെ ലോക കപ്പ് റിപ്പോട്ടിങ്ങിനിടയിൽ ഇത് രണ്ടാം തവണയാണ് താൻ ഇത്തരത്തിൽ അപമാനിക്കപ്പെടുന്നത് എന്ന് ജൂലിയ വെളിപ്പെടുത്തി. ഈജിപ്ത്- ഉറുഗ്വേ മത്സരത്തിനിടയിലും സമാനമായ അനുഭവം ഉണ്ടായി, രണ്ട് തവണയും അപമാനിക്കാൻ ശ്രമിച്ചത് റഷ്യക്കാർ തന്നെയാണെന്നും അവർ ആരോപിക്കുന്നു.

‘ആദ്യ തവണ എനിക്ക് പ്രതികരിക്കാനായില്ല, എല്ലാ പരിധികളും ലംഘിക്കുന്ന ഒരു അവസ്ഥ ആണിത്, റിപ്പോട്ടർ ആയാലും, കായിക താരം ആയാലും സ്ത്രീ ആണെങ്കിൽ അവളുടെ സമ്മതം ഇല്ലാതെ ചുംബിക്കാം എന്ന് നിയമം ഇല്ല, കൂടുതൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകും, വേണ്ടി വന്നാൽ നിയമപരമായി തന്നെ വേണ്ട നടപടികൾ എടുക്കും”. ജൂലിയ കൂട്ടി ചേർത്തു.

അതേ സമയം റഷ്യൻ ലോകകപ്പ് റിപ്പോട്ടിങ്ങിനിടെ വനിത മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഫിഫ അധികൃതർക്ക് മുൻപാകെ മാധ്യമ പ്രവർത്തകർ പരാതി നൽകും എന്ന് റിപ്പോട്ടുകൾ ഉണ്ട്.

അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്താതെ ഞാന്‍ വിരമിക്കില്ല: മെസി

അര്‍ജന്റീന ടീമില്‍ അടി തുടരുന്നു? മെസി നിരാശനും ദുഖിതനുമെന്ന് സബലെറ്റ

PREVIEW: മെസി, ഇന്നില്ലെങ്കില്‍ ഇനി ഇല്ല

ടീം മുഴുവന്‍ സമ്മര്‍ദ്ദത്തിലും നിരാശയിലുമാണ്: എല്ലാം മെസിയുടെ തലയില്‍ വയ്ക്കരുത്: മഷറാനോ (വീഡിയോ)

മെസിയെ ഞങ്ങള്‍ക്കിഷ്ടമാണ്, പക്ഷെ അദ്ദേഹത്തിന്റെ കളി കാണാനല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത്: നൈജീരിയന്‍ കോച്ച്‌

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍