UPDATES

കായികം

PREVIEW: റഷ്യയും ഉറുഗ്വേയും നേര്‍ക്കുനേര്‍; ലക്ഷ്യം ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍

ഇരു ടീമുകളും ഒരേയൊരു തവണ മാത്രമേ മുൻപ് ഏറ്റുമുട്ടിയിട്ടുള്ളു, അന്ന് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു

സമേര അരീനയില്‍ ഇന്ന് വിജയികളുടെ പോരാട്ടം ആണ്. രണ്ടു മത്സരങ്ങളും വിജയിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതുകൊണ്ടു തന്നെ ആതിഥേയരായ റഷ്യയും, ലാറ്റിനമേരിക്കന്‍ ശക്തികളായ ഉറുഗ്വേയും തമ്മിലുള്ള മത്സരത്തില്‍ പോയിന്റ് കൂടുതല്‍ നേടി ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള പോരാട്ടമായിരിക്കും കാണുക. ക്വാര്‍ട്ടര്‍ ഉറപ്പിച്ചത് കൊണ്ട് ഇരു ടീമുകളും മുന്‍ നിര താരങ്ങള്‍ക്കു വിശ്രമം നല്‍കാനുള്ള സാധ്യത ഉണ്ട്. ഇന്നത്തെ മത്സരം ജയിച്ചു ഗ്രൂപ്പ് ചാമ്പ്യന്മാരാവുക എന്നതാവും ഇരു കൂട്ടരുടെയും ലക്ഷ്യം.


Russia v Saudi Arabia highlights 


Russia v Egypt highlights

 

ഏഷ്യന്‍ ടീമായ സൗദി അറേബ്യയയെ മറുപടിയില്ലാത്ത അഞ്ചു ഗോളിന് തോല്‍പ്പിച്ചു കൊണ്ടാണ് റഷ്യ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമിട്ടത്.ഈജിപ്തിനെതിരെയുള്ള രണ്ടാമത്തെ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയിച്ച് കൊണ്ട് സൗദിക്കെതിരെയുള്ള വിജയം ഫ്‌ളൂക്കല്ലെന്നു തെളിയിക്കുകയും ചെയ്തു. ഗോള്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന ചെരിഷേവില്‍ ആണ് ഇന്നും റഷ്യന്‍ പടയുടെ പ്രതീക്ഷകള്‍. ആതിഥേയരെന്ന നിലയില്‍ ഒരു യോഗ്യതാ മത്സരംപോലും റഷ്യ കളിച്ചിട്ടില്ല. 1990-നുശേഷം ഇതാദ്യമായി ലോകകപ്പിനെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഇത് വരെ ആ പ്രതീക്ഷകളോട് നീതി പുലര്‍ത്താന്‍ റഷ്യക്ക് കഴിഞ്ഞിട്ടും ഉണ്ട്. ഇന്ന് ഉറുഗ്വേയെ നേരിടുമ്പോള്‍ ഈ ആത്മവിശ്വാസം തന്നെ ആയിരിക്കും ആതിഥേയരുടെ മുതല്‍ക്കൂട്ട്.


Egypt v Uruguay  highlights

 


Uruguay v Saudi Arabia highlights 

രണ്ടു മത്സരങ്ങളും ജയിച്ചെങ്കിലും കഷ്ടിച്ചാണ് ദുര്‍ബലരായ രണ്ടു ടീമുകള്‍ക്കെതിരെയും ഉറുഗ്വേ വിജയം കണ്ടത്. മുഹമ്മദ് സാല കളിക്കാത്തിരിന്നിട്ടും ഈജിപ്തിനെ മലര്‍ത്തിയടിക്കാന്‍ സുവാരസ്സിനും കൂട്ടര്‍ക്കും ശരിക്കും അധ്വാനിക്കേണ്ടി വന്നു. സൗദിക്കെതിരെ രണ്ടാം മത്സരത്തിലും ഏറെ വിയര്‍പ്പൊഴുകി. ഈ നിലയില്‍ തുടര്‍ന്നാല്‍ പ്രീ ക്വാര്‍ട്ടറിനപ്പുറം പ്രവേശിക്കാനാവില്ലെന്ന സന്ദേശം കവാനി ഉള്‍പ്പെടെ ഉള്ള സൂപ്പര്‍ താരങ്ങള്‍ സഹ താരങ്ങളോട് ഉപദേശിക്കുന്നുണ്ട്. മികച്ച മാര്‍ജിനില്‍ ഒരു വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആയി ആത്മവിശ്വാസത്തോടെ പ്രീ ക്വാര്‍ട്ടര്‍ കളിക്കാനായിരിക്കും ഉറുഗ്വേ പട ഇന്ന് ശ്രമിക്കുക.

ഇരു ടീമുകളും ഒരേയൊരു തവണ മാത്രമേ മുന്‍പ് ഏറ്റുമുട്ടിയിട്ടുള്ളു. അന്ന് മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു.

“അടുത്ത കളിക്ക് മുമ്പ് അവന്മാരെ എനിക്കൊന്ന് കാണണം” അര്‍ജന്റീന ടീമുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി മറഡോണ

 

ഇന്ന് ജീവന്‍മരണ പോരാട്ടം; സ്പെയിനും പോര്‍ച്ചുഗലും കടന്നുകൂടുമോ? റൊണാള്‍ഡോ ഹാരി കെയ്‌നെ മറികടക്കുമോ?

PREVIEW: ആശ്വാസ ജയം തേടി ഏഷ്യന്‍ ടീമുകള്‍; വൊല്ലഗ്രേഡ് അരീനയില്‍ ഈജിപ്തും സൗദിയും നേര്‍ക്കുനേര്‍

നോക്കൗട്ട് ഉറപ്പിച്ച് 6 രാജ്യങ്ങള്‍, നൂല്‍പ്പാലത്തില്‍ 10 കരുത്തര്‍; ഇനിയാണ് കളി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍