UPDATES

കായികം

സച്ചിൻ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കയ്യൊഴിയുന്നു: ലുലു ഗ്രൂപ് ഏറ്റെടുത്തേക്കും

കേരളത്തിന്‍റെ ഫുട്ബോള്‍ സ്വപ്നങ്ങൾക്ക് വീണ്ടും ജീവന്‍ നല്‍കിയതില്‍ ഐഎസ്എല്ലിനും കേരള ബ്ലാസ്റ്റേഴ്സിനും വലിയ പങ്കാണുള്ളത്.

ഐഎസ്എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇതിഹാസ താരവും കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയുമായ സച്ചിൻ ടെണ്ടുൽക്കർ ടീമിന്റെ ഓഹരികൾ വിൽക്കും എന്ന് സൂചനകൾ. കേരള ബ്ലാസ്‌റ്റേഴ്‌സിനെ ലുലു ഗ്രൂപ് ഏറ്റെടുത്തേക്കുമെന്നും ഏഷ്യാനെറ്റ് റിപ്പോട്ട് ചെയ്യുന്നു.

കേരളത്തിന്‍റെ ഫുട്ബോള്‍ സ്വപ്നങ്ങൾക്ക് വീണ്ടും ജീവന്‍ നല്‍കിയതില്‍ ഐഎസ്എല്ലിനും കേരള ബ്ലാസ്റ്റേഴ്സിനും വലിയ പങ്കാണുള്ളത്. മഞ്ഞപ്പടയെ കേരളം നെഞ്ചേറ്റാന്‍ ഫുട്ബോളിന് പുറമെ മറ്റൊരു കാരണം കൂടെയുണ്ടായിരുന്നു അത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറോടുള്ള ആരാധനയായിരുന്നു.

2014 ല്‍ ഐ.എസ്.എല്‍ തുടങ്ങിയത് മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൂടെ നിന്ന സച്ചിന്റെ പിന്മാറ്റം ബ്ലാസ്റ്റേഴ്‌സ് ടീമിനേയും ആരാധകരേയും നിരാശരാക്കുമെന്നതില്‍ തര്‍ക്കമില്ല.സച്ചിന്റെ സാന്നിധ്യം ടീമിന് എന്നും ആവേശവും പ്രചോദനവുമായിരുന്നു.

2015ല്‍ പോട്ടലുരിയുടെ പിവിപി വെന്‍ച്വേഴ്സ് ബ്ലാസ്റ്റേഴ്സിന്‍റെ ഓഹരികള്‍ വിറ്റു. നാഗാര്‍ജുന, ചിരഞ്ജീവി, നിര്‍മാതാവ് അല്ലു അര്‍ജുന്‍, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഓഹരികള്‍ വാങ്ങിയത്. ഇതിന് ശേഷം സച്ചിന് ബ്ലാസ്റ്റേഴ്സിന്‍റെ 40 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്.പിന്നീട് ദക്ഷിണേന്ത്യന്‍ സംഘം 80 ശതമാനം ഓഹരികള്‍ സ്വന്തമാക്കുകയായിരുന്നു. ഇപ്പോള്‍ ടീമിന്‍റെ പൂർണ ഉടമസ്ഥാവകാശമാണ് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഈമാസം 29ന് എടികെയ്ക്ക് എതിരെയാണ് അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍