UPDATES

കായികം

‘താനിപ്പോള്‍ നില്‍ക്കുന്ന ഉയരങ്ങള്‍ക്ക് അടിത്തറയിട്ടത് അദ്ദേഹമാണ്’; ഗുരുവിന് ആദരം അര്‍പ്പിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

വിവിഎസ് ലക്ഷ്മണും മുഹമ്മദ് കൈഫും അടക്കമുള്ള മുന്‍ താരങ്ങളും അനുസ്മരിച്ചു.

അന്തരിച്ച പ്രമുഖ ക്രിക്കറ്റ് പരിശീലകനും സ്‌കൂള്‍ പഠനകാല തന്റെ ക്രിക്കറ്റ് ഗുരുവുമായ രമാകാന്ത് അച് രേക്കറിന്
ആദരമര്‍പ്പിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സ്‌കൂള്‍ പഠനകാലയളവില്‍ സച്ചിനിലെ കഴിവുകളെ തിരിച്ചറിഞ്ഞ് സച്ചിനെ മികച്ച ക്രിക്കറ്ററാക്കുന്നതില്‍ രമാകാന്ത് അച്രേക്കറിന്റെ പങ്ക് വലുതായിരുന്നു.  അച് രേക്കറിന്  എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുമെന്ന്  സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.

‘സ്വര്‍ഗത്തിലെ ക്രിക്കറ്റ് അച് രേക്കര്‍ സാറിന്റെ സാന്നിധ്യത്താല്‍ സമ്പന്നമായിരിക്കും. മറ്റനേകം വിദ്യാര്‍ത്ഥികളെ പോലെ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് അച്രേക്കറില്‍ നിന്നാണ്. തന്റെ ജീവിതത്തിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പറഞ്ഞറിയിക്കാനാകില്ല. താനിപ്പോള്‍ നില്‍ക്കുന്ന ഉയരങ്ങള്‍ക്ക് അടിത്തറയിട്ടത് അദ്ദേഹമാണെന്നും ‘ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസം മറ്റ് ചില ശിഷ്യന്‍മാര്‍ക്കൊപ്പം രമാകാന്ത് അച് രേക്കറിനെ കണ്ടതും സച്ചിന്‍ ഓര്‍മ്മിക്കുന്നു.

സച്ചിനെ കൂടാതെ ക്രിക്കറ്റിലെ വിരമിച്ച താരങ്ങളും ഇപ്പോഴുളള താരങ്ങളും രമാകാന്ത് അച് രേക്കറിനെ അനുസ്മരിച്ചു. വിവിഎസ് ലക്ഷ്മണും മുഹമ്മദ് കൈഫും അടക്കമുള്ള മുന്‍ താരങ്ങളും അനുസ്മരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു മരതകം സമ്മാനിച്ച രമാകാന്ത് എന്നായിരുന്നു വിവിഎസിന്റെ ട്വീറ്റ്. സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്ന വലിയ സമ്മാനം ഞങ്ങള്‍ക്ക് സമ്മാനിച്ചയാളാണ് അച് രേക്ക്ര്‍ എന്നാണ് മുഹമ്മദ് കൈഫിന്റെ ട്വീറ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍