UPDATES

കായികം

ഐസിസിയുടെ വിവാദ സൂപ്പര്‍ ഓവര്‍ നിയമം; ബദല്‍ നിര്‍ദ്ദേശവുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

കലാശ പേരാട്ടത്തില്‍ സൂപ്പര്‍ ഓവറും സമനിലയില്‍ കലാശിച്ചപ്പോള്‍ മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറി നേടിയ ഇംഗ്ലണ്ടിനെ വിജയിയായി തെരഞ്ഞെടുക്കുകയായിരുന്നു.

2011 ലോകകപ്പില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ടീമില്‍ നിര്‍ണായക ഘടകമായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റില്‍ സൂപ്പര്‍ ഓവറില്‍  ബൗണ്ടറി നിയമം ഉപയോഗിക്കുന്നതിനെതിരെയാണ് സച്ചിന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ലോകകപ്പ് ഉള്‍പ്പെടെ മറ്റ് മത്സരങ്ങളിലും സൂപ്പര്‍ ഓവര്‍ നിയമത്തില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചാണ് താരം രംഗത്ത് വന്നിരിക്കുന്നത്.

ലോകകപ്പ് ഫൈനലിന്റെ വിധി നിര്‍ണയിച്ചത് സൂപ്പര്‍ ഓവറിലെ ബൗണ്ടറി നിയമത്തിലൂടെയാണ്. ഇംഗ്ലണ്ടും കിവീസും തമ്മിലുള്ള കലാശ പേരാട്ടത്തില്‍ സൂപ്പര്‍ ഓവറും സമനിലയില്‍ കലാശിച്ചപ്പോള്‍ മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറി നേടിയ ഇംഗ്ലണ്ടിനെ വിജയിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഈ വിവാദ ബൗണ്ടറി നിയമത്തിന് പകരം പുതിയ നിര്‍ദ്ദേശമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പങ്കുവെയ്ക്കുന്നത്.

നിലവില്‍ ഉള്ള സൂപ്പര്‍ ഓവറിന് പുറമെ ഒരു സൂപ്പര്‍ ഓവര്‍ കൂടി അനുവദിക്കണമെന്നാണ് സച്ചിന്‍ പറയുന്നത്. ഇത് പ്രകാരം ആദ്യ സൂപ്പര്‍ ഓവറില്‍ മത്സരം സമനിലയില്‍ അവസാനിച്ചാല്‍ രണ്ടാമത് ഒരു സൂപ്പര്‍ കൂടി ടഐമുകള്‍ക്ക് അനുവദിക്കണം.ഇത് പ്രകാരം വിജയികളെ പ്രഖ്യാപിക്കണമെന്നാണ് സച്ചിന്‍ നിര്‍ദ്ദേശിച്ചത്. ലോകകപ്പ് ഫൈനലില്‍ മാത്രമല്ല എല്ലാ മത്സരത്തിലും ഈ നിയമം വേണമെന്നും സച്ചിന്‍ പറഞ്ഞു. എല്ലാ മത്സരവും പ്രാധാന്യം നിറഞ്ഞതാണെന്നും ഫുട്‌ബോളിലെ എക്‌സ്ട്രാ ടൈമിനോട് താരതമ്യപെടുത്തി സച്ചിന്‍ പറഞ്ഞു.
ലോകകപ്പിലെ വിവാദ ബൗണ്ടറി നിയമത്തിനെതിരെ നിവരധി താരങ്ങള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് സച്ചിന്റെ നിര്‍ദ്ദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍