UPDATES

കായികം

അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ അണ്ടര്‍ 19 ടീമില്‍; ക്രിക്കറ്റിലെ ദൈവം സ്വജന പക്ഷപാതിയോ?

അടുത്തമാസം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലാണ് അര്‍ജ്ജുന്‍ ഇടം പിടിച്ചത്. രണ്ട് ചതുര്‍ദിന മാച്ചുകളാണ് അര്‍ജ്ജുന്‍ കളിക്കുക.

ക്രിക്കറ്റിന്റെ ദൈവമായാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അറിയപ്പെടുന്നത്. തന്റെ കരിയറില്‍
ഇന്നേവരെ ഒരുകളങ്കവും ഏല്‍ക്കാത്ത തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തി, കളിക്കളത്തിലെ മാന്യന്‍. പക്ഷേ അദ്ദേഹം തന്റെ മകനുവേണ്ടി വഴിവിട്ടു പ്രവര്‍ത്തിക്കുമോ? ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയാണ് ഈ വിഷയം.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ഭാഗമായതോടെയാണ് ഇത്തരം ഒരു ചര്‍ച്ച ഉയര്‍ന്നു വന്നത്. അടുത്തമാസം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലാണ് അര്‍ജ്ജുന്‍ ഇടം പിടിച്ചത്.  രണ്ട് ചതുര്‍ദിന മാച്ചുകളാണ് അര്‍ജ്ജുന്‍ കളിക്കുക.

അര്‍ജ്ജുന്റെ ടീം പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെതിയിട്ടുള്ളത്. അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ശരാശരി ബോളര്‍ മാത്രമാണ്, ഓടിവന്ന് പന്തെറിയുകമാത്രമാണ് ചെയ്യുന്നത്. അര്‍ജ്ജുന് വേണ്ടിയുള്ള പിതാവിന്റെ ശുപാര്‍ശയക്ക് നന്ദിയെന്നും ഒരു പ്രതികരണം പറയുന്നു.  ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇടം നേടാന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന പേര് അദ്ദേഹത്തെ സഹായിച്ചെന്നും പ്രതികരണങ്ങള്‍ ആരോപിക്കുന്നു. അണ്ടര്‍ 19 ടീമിന്റെ കോച്ചായ മുന്‍ ഇന്ത്യന്‍ താം രാഹുല്‍ ദ്രാവിഡിനെ വരെ കുറ്റപ്പെടുത്തിയാണ് പരിഹാസങ്ങള്‍ പ്രചരിക്കുന്നത്.

പരിഹാസങ്ങള്‍ക്കൊപ്പം അര്‍ജ്ജുനെ ഇന്ത്യന്‍ ടീമിലേക്ക് സ്വാഗതം ചെയ്തുകൊണ്ടു നിരവധി പ്രതികരണങ്ങളും എത്തിയിട്ടുണ്ട്. ക്രിക്കറ്റ് ദൈവം എന്ന സച്ചിന്റെ പേരിനോട് സമാനമായ ‘ദൈവ പുത്രന്‍’ എന്ന നിലയ്ക്കാണ് ഇവ കുറിക്കപ്പെട്ടിട്ടുള്ളത്. അതേസമയം, അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ അര്‍ജ്ജുന് ഇടം ലഭിച്ചില്ല. ഇടം കയ്യന്‍ പേസറായ അര്‍ജ്ജുന്‍ മുംബൈ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്ന സമയത്ത് കുച്ച് ബിഹാര്‍ ട്രോഫിയില്‍ 18 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി കോച്ച് അതുല്‍ ഗേയ്ക്‌വാദ് ആയിരുന്നു അര്‍ജ്ജുന്റെ ബോളിങ്ങ് പരിശീലകന്‍.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍