UPDATES

കായികം

എം എസ് ധോണിയുടെ വിരമിക്കല്‍; വിശദീകരണവുമായി എം.എസ് കെ പ്രസാദും സാക്ഷിയും

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പങ്കുവച്ച ട്വീറ്റാണ് വാര്‍ത്തകളുടെ അടിസ്ഥാനം

ഇന്ത്യന്‍ ടീം മുന്‍ നായകന്‍ എം.എസ് ധോണിയുടെ വിരമിക്കല്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. വിരമിക്കല്‍ പ്രഖ്യാപിക്കാനായി ധോണി ഒരു വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും ഏത് നിമിഷവും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന തരത്തിലാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പങ്കുവച്ച ട്വീറ്റാണ് റിപോര്‍ട്ടുകളുടെ അടിസ്ഥാനം. കൊല്‍ക്കത്തയില്‍ 2016 ടി20 ലോകകപ്പില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കോഹ്‌ലി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്‌പെഷ്യല്‍ രാത്രി. ഫിറ്റ്‌നസ് ടെസ്റ്റിലെ എന്നതുപോലെ ധോണി തന്നെ ഓടിച്ചു’ എന്ന തലക്കെട്ടോടെയായിരുന്നു കോഹ്‌ലിയുടെ ട്വീറ്റ്.

കോഹ്‌ലിയുടെ ട്വീറ്റ് വന്നതോടെ ധോണി വിരമിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ സജീവമായി. വിരമിക്കാന്‍ പോകുന്നുവെന്ന് ധോണി ക്യാപ്റ്റനെ അറിയിച്ചിരിക്കുന്നുവെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. സംഭവത്തില്‍ ഇന്ത്യയുടെ ചീഫ് സെലക്റ്റര്‍ എം എസ് കെ പ്രസാദ് മറുപടിയുമായി വന്നു. വാര്‍ത്ത വ്യാജമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഒടുവില്‍ റിപോര്‍ട്ടുകര്‍ക്ക് വിശദീകരണവുമായി ഭാര്യ സാക്ഷി ധോണിയും രംഗത്തു വന്നു. ഇതിനെയാണ് അഭ്യൂഹങ്ങള്‍ എന്നു പറയുക എന്ന ട്വീറ്റായിരുന്നു സാക്ഷിയുടെ വിശദീകരണം. ഇതോടെയാണ് ധോണി ആരാധകര്‍ക്ക് ശ്വാസം നേരെ വീണത്.

ഇക്കഴിഞ്ഞ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 273 റണ്‍സെടുത്ത ധോണി തുടര്‍ന്ന് നടന്ന വിന്‍ഡീസ് പര്യടത്തനത്തില്‍ നിന്ന് തന്ന ഒഴിവാക്കണമെന്ന് ബിസിസിഐയോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഇന്ത്യ വിന്‍ഡീസില്‍ പരമ്പര സ്വന്തമാക്കുമ്പോള്‍ കശ്മീരില്‍ പാരച്ച്യൂട്ട് റെജിമെന്റിനൊപ്പം സൈനികസേവനത്തിലായിരുന്നു ലെഫ്റ്റ്നന്റ് കേണല്‍ കൂടിയായ ധോണി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍