UPDATES

ട്രെന്‍ഡിങ്ങ്

സര്‍ഫറാസ് കണ്‍ഫ്യൂഷനിലായിരുന്നു, പാകിസ്താന് ഭാവനാദാരിദ്ര്യവും: സച്ചിന്‍

സാഹചര്യങ്ങളെ ചൂഷണം ചെയ്യാന്‍ ഒരു പാക് താരത്തിനും കഴിഞ്ഞില്ല. ഹസന്‍ അലിക്ക് മാത്രമാണ് പന്തിനെ കുറച്ചെങ്കിലും ഉപയോഗിക്കാനായത്.

ഇന്നലെ ഇന്ത്യയുമായുള്ള ലോകകപ്പ് മത്സരത്തില്‍ പാകിസ്താന്‍ തോറ്റതിന് കാരണം ഭാവനാദാരിദ്ര്യമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സര്‍ഫ്രാസ് ആകെ ആശയക്കുഴപ്പത്തിലായിരുന്നു. പാകിസ്താന്‍ ടീമിനുള്ളത് കടുത്ത ഭാവനാദാരിദ്ര്യവും – മത്സരം വിലയിരുത്തിക്കൊണ്ട് സച്ചിന്‍ അഭിപ്രായപ്പെട്ടു. ഇന്നലെ ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിന് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു.

മഴ പല തവണ നിര്‍ത്തിവച്ച കളിയില്‍ 337 വിജയലക്ഷ്യവുമായാണ് പാകിസ്താന്‍ ബാറ്റിംഗിനിറങ്ങിയത്. ടോസ് നേടിയ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് ഇന്ത്യയെ ബാറ്റ് ചെയ്യാന്‍ വിട്ട് ഫില്‍ഡിംഗ തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നേടിയാല്‍ പാകിസ്താന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കണം എന്നാണ് പ്രധാനമന്ത്രിയും മുന്‍ പാക് ടീം ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്‍ സര്‍ഫറാസിന് ഉപദേശം നല്‍കിയിരുന്നു. എന്നാല്‍ നേരെ തിരിച്ചാണ് സര്‍ഫറാസ് ചെയ്തത്.

സര്‍ഫറാസ് ആകെ ആശയക്കുഴപ്പത്തിലായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. വഹാബ് റിയാസ് ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ ഷോര്‍ട്ട് മിഡ് വിക്കറ്റ് ഫീല്‍ഡിംഗും ഷബാബ് ഖാന് സ്ലിപ്പുമാണ് ക്യാപ്റ്റന്‍ ഒരുക്കിയത്. കളത്തിന് പുറത്ത് ചിന്തിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടു. സാഹചര്യങ്ങളെ ചൂഷണം ചെയ്യാന്‍ ഒരു പാക് താരത്തിനും കഴിഞ്ഞില്ല. ഹസന്‍ അലിക്ക് മാത്രമാണ് പന്തിനെ കുറച്ചെങ്കിലും ഉപയോഗിക്കാനായത്. പന്ത് ശരിക്ക് സ്വിംഗ് ചെയ്യുന്നില്ലെങ്കില്‍ ഓവര്‍ ദ വിക്കറ്റില്‍ ബൗള്‍ ചെയ്തിട്ട് കാര്യമില്ല. വഹാബ് റിയാസ് എറൗണ്ട് ദ വിക്കറ്റിലേയ്ക്ക് വന്നപ്പോളേക്ക് സമയം വൈകിയിരുന്നു – സച്ചിന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍