UPDATES

കായികം

‘പേടിത്തൊണ്ടന്മാര്‍’/ ‘വൃത്തികെട്ട ജീവികള്‍’ ടീം ഇന്ത്യയെ അപമാനിക്കുന്ന തലക്കെട്ടുമായി ഓസിസ് മാധ്യമം

വംശീയ അധിക്ഷേപമാണ്പത്രം നടത്തിയിരിക്കുന്നതെന്ന് എന്ന തരത്തിലേക്ക് ചര്‍ച്ചകള്‍ എത്തിയിട്ടുണ്ട്.

ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരം എപ്പോഴും ആവേശകരമാണ്. അതിന് പ്രധാന കാരണം, കളത്തിനകത്തും പുറത്തും ഓസിസിന്റെ പരുക്കന്‍ പ്രതികരണങ്ങള്‍ക്ക് അതിനൊപ്പമോ അതിലധികമോ അതേ നാണയത്തില്‍ തന്നെ മറുപടി കൊടുക്കാറുണ്ട് ഇന്ത്യന്‍ ടീം. അതുകൊണ്ട് തന്നെ ഇരു രാജ്യത്തെ മാധ്യമങ്ങളും അതിനനുസരിച്ച് പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ പരമ്പരയ്ക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ടീം ഇന്ത്യയെ ഒരു ഓസിസ് ടാബ്ലോയിഡ് വിളിച്ചത് The Scaredy Bats എന്നാണ്.

ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ച ആയിരിക്കുകയാണ് ഓസിസ് മാധ്യമത്തിന്റെ ഈ തലക്കെട്ട്. ‘വൃത്തികെട്ട ജീവികള്‍’ എന്നാണ് ഇതിന്റെ അര്‍ത്ഥം എന്ന് വ്യാഖ്യാനിച്ച് ക്രിക്കറ്റ് ലോകത്ത് നിന്നും മാധ്യമങ്ങളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. അതേ സമയം ഓസ്‌ട്രേലിയന്‍ ഭാഷ ശൈലിയില്‍ ‘പേടിത്തോണ്ടന്മാര്‍’ എന്നാണ് ഇതിന് അര്‍ത്ഥം വരുന്നതെന്നും വിശദീകരണം എത്തുന്നു. വംശീയ അധിക്ഷേപമാണ്പത്രം നടത്തിയിരിക്കുന്നതെന്ന് എന്ന തരത്തിലേക്ക് ചര്‍ച്ചകള്‍ എത്തിയിട്ടുണ്ട്.

ഇന്ത്യന്‍ താരങ്ങളുടെ ചിത്രം നല്‍കിയാണ് ഈ തലക്കെട്ട് ഇട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ബൗണ്‍സ് പിച്ചിനെ ഇന്ത്യന്‍ താരങ്ങള്‍ ഭയക്കുന്നു എന്ന തരത്തിലാണ് പത്രത്തിലെ വാര്‍ത്ത പോയിരിക്കുന്നത്. ചിത്രം പ്രചരിക്കാന്‍ ആരംഭിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ആരാധകരും പത്രത്തിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി.

ഓസിസ് മാധ്യമ പ്രവര്‍ത്തകന്‍ റിച്ചാര്‍ഡ് ഹിന്‍ഡ്‌സ് പ്ത്രത്തിന്റെ ചിത്രം സഹിതം ട്വിറ്ററില്‍ ഇട്ട് കുറിച്ചത്, ‘ബാലിശവും മര്യദയില്ലാത്തതുമായ ഇത്തരം നടപടികള്‍ ഒരു ഓസ്‌ട്രേലിയന്‍ മാധ്യമം നടത്തുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? നമ്മുടെ രാജ്യത്തിന്റെ പ്രാകൃതമായ പാരമ്പര്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുക’ എന്നാണ്.

ഇന്ത്യ-ഓാസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബര്‍ 6-ന് ഓവലില്‍ നടക്കും. രണ്ടാം ടെസ്റ്റ് 14-ന് പെര്‍ത്തിലാണ്. 26-ന് മെല്‍ബണില്‍ മൂന്നാം ടെസ്റ്റും, ജനുവരി മൂന്നിന് ഡിഡ്‌നിയില്‍ നാലാമത്തേതും അവസാനത്തേതുമായ മത്സരവും അരങ്ങേറും. അതിന് ശേഷം മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ, ഓസ്‌ട്രേലിയയില്‍ കളിക്കും.

ലുക്കാ മോഡ്രിച്; അഭയാര്‍ത്ഥിയില്‍ നിന്നും സുവര്‍ണ്ണ രാജകുമാരനിലേക്ക്

മെസ്സി- റൊണാള്‍ഡോ യുഗം അവസാനിക്കുന്നു; ‘ബാലെന്‍ ഡി ഓര്‍’ പുരസ്‌കാരം മോഡ്രിച്ചിന്, എംബാപെ മികച്ച അണ്ടര്‍-21 താരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍