UPDATES

കായികം

സെലക്ടര്‍മാര്‍ അവഗണിച്ചു; ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായി കുല്‍ദീപ് യാദവ്

യുപി അണ്ടര്‍ 15 ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ഒഴിവാക്കിയപ്പോളായിരുന്നു ഇത്. 13 വയസായിരുന്നു അന്ന്. 

ഇന്ത്യയുടെ യുവ ഇടങ്കയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് പുതിയ പ്രതീക്ഷയായി ഉയര്‍ന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ ജയിച്ചപ്പോള്‍ ഹാട്രിക് പ്രകടനവുമായി കുല്‍ദീപ് യാദവ് തിളങ്ങി. എന്നാല്‍ ക്രിക്കറ്റിലേയ്ക്ക് കാലെടുത്തുവച്ച കൗമാരത്തില്‍ താന്‍ അവഗണന മൂലം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായാണ് കുല്‍ദീപ് യാദവ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറയുന്നത്. യുപി അണ്ടര്‍ 15 ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ഒഴിവാക്കിയപ്പോളായിരുന്നു ഇത്. 13 വയസായിരുന്നു അന്ന്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വാര്‍ണറടക്കമുള്ള ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെ വലപ്പിച്ചു. സെപ്റ്റംബറില്‍ ശ്രീലങ്കയിലും മികച്ച പ്രകടനം കാഴ്ച വച്ചു. ഐപിഎല്ലില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായിരുന്നു കുല്‍ദീപ് യാദവ്. വിഖ്യാത ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ഷേയ്ന്‍ വോണാണ് ഈ ഇടങ്കയ്യന്‍ സ്പിന്നറുടെ ആരാധ്യ താരം. ഷെയ്ന്‍ വോണിന്റെ ബൗളിംഗ് വീഡിയോകളായിരുന്നു കുല്‍ദീപിന്റെ പ്രചോദനം. പാകിസ്ഥാന്റെ യാസിര്‍ ഷായുമായി അടുത്തിടെ കുല്‍ദീപിനെ ഷെയ്ന്‍ വോണ്‍ താരതമ്യപ്പെടുത്തിയിരുന്നു. ക്ഷമയോടെ നിന്നാല്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായി വളരാന്‍ കുല്‍ദീപിന് കഴിയുമെന്നാണ് വോണ്‍ പറഞ്ഞത്. ഏകദിന, ട്വന്റി ട്വന്റി മത്സരങ്ങളില്‍ ആര്‍ അശ്വിനേക്കാളും രവീന്ദ്ര ജഡേജയേക്കാളും ഇന്ത്യ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് കുല്‍ദീപ് യാദവിനും യുസ്‌വേന്ദ്ര ചഹലിനുമാണ്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍