UPDATES

ട്രെന്‍ഡിങ്ങ്

ഷമിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും നല്ല വാര്‍ത്ത

ഭാര്യ ഹസിന്‍ ജഹാന്‍ ആയിരുന്നു ഷമിക്കെതിരേ ഒത്തുകളി ആരോപണം ഉന്നയിച്ചത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ആശ്വാസവാര്‍ത്ത. ഒത്തുകളി ആരോപണത്തില്‍ ഷമിക്കെതിരേ അന്വേഷണം നടത്തിയ ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ റിപ്പോര്‍ട്ട് ഷമിക്ക് അനുകൂലമാണെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ആണ് ഷമി ഒത്തുകളിക്ക് കൂട്ടുനിന്നുവെന്ന തരത്തില്‍ ആരോപണം ഉന്നയിച്ചത്. ഈ ആരോപണത്തെ തുടര്‍ന്നായിരുന്നു ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ക്കെതിരേ അന്വേഷണം നടത്തിയത്. ഷമിക്കെതിരേ തുടര്‍ നടപടികളൊന്നും എടുക്കേണ്ടതില്ലെന്നാണ് അഴിമതി വിരുദ്ധ യൂണിറ്റ് തലവന്‍ നീരജ് കുമാര്‍ സുപ്രിം കോടതി നിയമിച്ചിരിക്കുന്ന ബിസിസിഐ അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.

ഈ റിപ്പോര്‍ട്ടോടെ ഷമിയുടെ ക്രിക്കറ്റ് കരിയര്‍ രക്ഷപ്പെട്ടിരിക്കുകയാണ്. ഷമിയെ ബിസിസിഐയും കളിക്കാരുമായുള്ള കരാര്‍ പട്ടികയിലെ ബി വിഭാഗത്തില്‍ തന്നെ നിലനിര്‍ത്തും. വര്‍ഷം മൂന്നുകോടിയാണ് ബി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള പ്രതിഫലം. നേരത്തെ ഹസിന്‍ ജഹാന്റെ ആരോപണങ്ങള്‍ വന്നതിനെ തുടര്‍ന്ന് ഷമിയുമായുള്ള കരാറില്‍ തീരുമാനം എടുക്കാതെ വിടുകയായിരുന്നു ക്രിക്കറ്റ് ബോര്‍ഡ്.

ഇതു കൂടാതെ അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിലും ഷമിക്ക് പങ്കെടുക്കാം. ബിസിസിഐയുടെ തീരുമാനം വന്നശേഷം മാത്രമെ ഐപിഎല്ലില്‍ ഷമിയെ കളിപ്പിക്കുന്നതില്‍ അന്തിമതീരുമാനം എടുക്കുകയുള്ളുവെന്നു ഷമിയുടെ ടീമായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഷമിക്ക് അനുകൂലമായ തീരുമാനമാണ് ബിസിസിഐ എടുക്കുമെന്നതിനാല്‍ ഐപിഎല്‍ ഫ്രാഞ്ചസി ഉടമകള്‍ക്കും ഷമിയുടെ കാര്യത്തില്‍ മറിച്ചൊരു തീരുമാനം ഉണ്ടാകില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍