UPDATES

കായികം

ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്; ഋഷഭ് പന്തിനെ ട്രോളി ആരാധകര്‍

ശിഖര്‍ ധവാന് പകരം ഋഷഭ് പന്തിന് അവസരം ലഭിക്കുമോയെന്നാണ് ആരാധകരുടെ ആകാംഷ

ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ശിഖര്‍ ധവാന് ലോകകപ്പിലെ
ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമായേക്കും. ധവാന് പകരം ആരാകും ടീമില്‍ ഇടം നേടുകയെന്ന ചര്‍ച്ചയിലാണ് സോഷ്യല്‍മീഡിയ. ഇടത് കൈവിരലിന് പരിക്കേറ്റിതിനെ തുടര്‍ന്ന് പുറത്തു പോയ താരത്തിന് പകരം ഋഷഭ് പന്തിന് അവസരം ലഭിക്കുമോയെന്നാണ് ആരാധകരുടെ ആകാംഷ. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പന്തിനെ ഉള്‍പ്പെടുത്താത്തത് ആരാധകരെ പ്രകോപിപ്പിച്ചിരുന്നു.

ലോകകപ്പില്‍ ധവാന്‍ ഇനി കളിക്കാത്ത സാഹചര്യത്തില്‍ പന്തിന്റെ പ്രതികരണമെന്താകുമെന്ന് ട്രോളുകളിലൂടെ സങ്കല്‍പിക്കുകയാണ് ആരാധകര്‍. അല്‍പം കടന്ന പ്രതികരണമാണ് പല ആരാധകരും നടത്തിയത്. ഇന്ത്യന്‍ ടീമിലെ ഏതെങ്കിലും ഒരു ബാറ്റ്‌സ്മാന് പരിക്ക് പറ്റാന്‍ ഋഷഭ് കാത്തിരിക്കുകയായിരുന്നു എന്ന് ആരോപിക്കുകയാണ് പല പ്രതികരണങ്ങളും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍