ഞായറാഴ്ച മാഞ്ചസ്റ്ററിലാണ് ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം
മഴയെ തുടര്‍ന്ന് ലോകകപ്പില്‍ നാല് മത്സരങ്ങളാണ് ഉപേക്ഷിച്ചത്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായ ലോകകപ്പെന്ന പേരും 2019 ലോകകപ്പിന് കിട്ടി. മഴ ആരാധകരെയും താരങ്ങളെയും കുറച്ചൊന്നും അല്ല അലട്ടുന്നത്. ഐസിസിയെ ഒരു കൂട്ടര്‍ വിമര്‍ശിക്കുമ്പോര്‍ മറ്റ് ചിലര്‍ ട്രോള്‍ ഇറക്കിയാണ് സംഘാടകരെ കളിയാക്കുന്നത്. ഞായറാഴ്ച നടക്കാനുള്ള ഇന്ത്യ – പാക്കിസ്ഥാന്‍ പോരാട്ടവും മഴ പേടിയിലാണ്. മഴ പെയത് മത്സരം മുടങ്ങരുതെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. ഇപ്പോള്‍ മത്സരത്തിന് മുമ്പ് ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് പേസര്‍ ഷൊയ്ബ് അക്തര്‍.
ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തെ ഇംഗ്ലണ്ടിലെ കാലാവാസ്ഥയുമായി ബന്ധപ്പെടുത്തിയാണ് അക്തര്‍ ട്രോള്‍ ഇറക്കിയിരിക്കുന്നത്. ചിത്രത്തില്‍ ടോസിട്ട ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദും മടങ്ങുന്നതാണ് കാണിക്കുന്നത്. എന്നാല്‍ വെള്ളം മൂടിക്കെട്ടിയ ഗ്രൗണ്ടില്‍ കൂടി ഇരുവരും നീന്തി കരയ്ക്ക് വരുന്നതാണ് കാണിക്കുന്നത്. പിന്നാലെ ഒരു സ്രാവ് അക്രമിക്കാന്‍ വരുന്നതും ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. ഞായറാഴ്ച മിക്കവാറും ഇങ്ങനെയായിരിക്കുമെന്നും അക്തര്‍ ക്യാപ്ഷനില്‍ നല്‍കിയിട്ടുണ്ട്.
Sunday looking a bit like this. Haha#PAKvIND #CWC19 pic.twitter.com/rTO70ru6UY
— Shoaib Akhtar (@shoaib100mph) June 14, 2019