UPDATES

കായികം

എന്റെ സുഹൃത്ത് ശിക്ഷിക്കപ്പെട്ടത് ശരിക്കും വേദനിപ്പിക്കുന്നു; സല്‍മാന് പിന്തുണയുമായി അക്തര്‍

ശിക്ഷ കടുത്തതാണ്, എങ്കിലും കോടതി വിധി അംഗീകരിക്കുക

കൃഷ്ണ മൃഗങ്ങളെ വേട്ടയാടി കൊന്ന കുറ്റത്തിന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കപ്പെട്ട ബോളിവുഡ് നായകന്‍ സല്‍മാന്‍ ഖാന് പിന്തുണയുമായി പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തര്‍. സല്‍മാന്‍ ഖാനെ സുഹൃത്ത് എന്ന സംബോധന ചെയ്ത് അക്തര്‍ ചെയ്തിരിക്കുന്ന ട്വീറ്റില്‍ പറയുന്നത്, സല്‍മാന്‍ ഉടന്‍ തന്നെ പുറത്തു വരുമെന്നാണ്. എന്റെ സുഹൃത്ത് സല്‍മാന്‍ ഖാനെ അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിച്ചെന്നറിഞ്ഞതില്‍ ശരിക്കും വിഷമം ഉണ്ടെന്നും എങ്കിലും നിയമം അതിന്റെ വഴിയിലെ പോകൂവെന്നും ബഹുമാനപ്പെട്ട ഇന്ത്യന്‍ കോടതിയുടെ വിധിയെ നമ്മള്‍ അംഗീകരിക്കേണ്ടതുണ്ടെന്നും അക്തര്‍ കുറിക്കുന്നു. ശിക്ഷ വളരെ കടുത്തതായി പോയെന്നാണ് താന്‍ വിചരിക്കുന്നതെന്നും പറയുന്ന അക്തര്‍, തന്റെ ഹൃദയം താരത്തിന്റെ ആരാധകര്‍ക്കും കുടുംബത്തിനും ഒപ്പമാണെന്നും ട്വീറ്റില്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍