കഴിഞ്ഞ സീസണിലെ യൂറോപ്യന്‍ ടോപ്പ് സ്‌കോറര്‍ ആയിരുന്നു മെസ്സി.
കഴിഞ്ഞ സീസണിലെ മികച്ച താരത്തെ കണ്ടെത്തുന്നതിനുള്ള നോമിനേഷന്‍ യുവേഫ പ്രഖ്യാപിച്ചു. യൂറോപ്പിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റ് ആണ് ഇപ്പോള്‍ യുവേഫ പുറത്തു വിട്ടിരിക്കുന്നത്. ബാഴ്‌സലോണ താരം ലയണല്‍ മെസ്സി, യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂള്‍ താരം വാന്‍ ഡൈക് എന്നിവരാണ് പട്ടികയിലുള്ളത്. വോട്ടെടുപ്പിന് ശേഷം ഓഗസ്റ്റ് 29ന് വിജയികളെ പ്രഖ്യാപിക്കും.
കഴിഞ്ഞ സീസണിലെ യൂറോപ്യന്‍ ടോപ്പ് സ്‌കോറര്‍ ആയിരുന്നു മെസ്സി. ബാഴ്‌സലോണക്ക് ഒപ്പം ലാലിഗ കിരീടവും മെസ്സി നേടി. യുവന്റസിന്റെ ടോപ് സ്‌കോറര്‍ ആയിരുന്ന റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗ് കിരീടവും ഒപ്പം പോര്‍ച്ചുഗലിനൊപ്പം നാഷന്‍സ് ലീഗ് കിരീടവും നേടിയിരുന്നു. ലിവര്‍പൂളിനൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടിയാണ് വാന്‍ ഡൈക് ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം പിടിച്ചത്.