‘ധോണിക്ക് ഇപ്പോഴും താല്‍പര്യമുണ്ടെങ്കില്‍ കളിക്കട്ടെ’
ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുന്‍ നായകന്‍ ധോണി വിരമിക്കണമെന്ന ആവശ്യവുമായി മുന്‍താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ സച്ചിനും ഗാംഗുലിയുമടക്കമുള്ളവര്‍ താരത്തിന്റെ വിരമിക്കലിനെ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. വിരേന്ദര്‍ സേവാഗും ഗംഭീറും ധോണി വിരമിക്കമെന്ന് പറയുമ്പോള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ പറയുന്നത് മറ്റൊന്നാണ്.
ധോണി കളിക്കാന്‍ ഫിറ്റാണെങ്കില്‍ അദ്ദേഹം കളിക്കട്ടെ. ”നൂറ് ശതമാനം ഫിറ്റാണെങ്കില്‍ ധോണി ഇനിയും കളിക്കട്ടെ. ചില സമയങ്ങളില്‍ താരങ്ങള്‍ക്ക് ക്രിക്കറ്റില്‍ തുടരാനുള്ള താല്‍പര്യം നഷ്ടമാവും. ധോണിക്ക് ഇപ്പോഴും താല്‍പര്യമുണ്ടെങ്കില്‍ കളിക്കട്ടെ. എന്നാല്‍ എനിക്ക് അദ്ദേഹത്തോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. കളിക്കുകയാണെങ്കില്‍ അക്രമിച്ച് കളിക്കണം. ചില താരങ്ങള്‍ക്ക് വയസ് പ്രകടനത്തെ ബാധിക്കാറുണ്ട്. എന്നാല്‍ ധോണിക്ക് അങ്ങനെ പ്രശ്നമുള്ളതായി തോന്നിയിട്ടില്ല. ധോണി സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാനാല്‍ അത് ഇന്ത്യക്ക് ഗുണം ചെയ്യും. മാത്രമല്ല, സെലക്റ്റര്‍മാര്‍ക്ക് ധോണിയെ കുറിച്ച് ഒരു ബോധ്യമുണ്ടായിരിക്കണം. ധോണി എങ്ങനെ കളിക്കും, എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണം.” മുഹമ്മദ് അസറുദ്ദീന്‍ പറഞ്ഞു.