UPDATES

കായികം

ഏഷ്യൻ ഗെയിംസ് : മുഹമ്മദ്​ അനസിനും ഹിമ ദാസിനും വെള്ളി, പിവി സിന്ധുവും സൈന നെഹ്‌വാളും ഇരട്ടമെഡല്‍ ഉറപ്പിച്ച്‌ സെമിയില്‍

ഏഴു സ്വര്‍ണവും ഒന്‍പതു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് 33 മെഡലുകളായി.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും വെള്ളിത്തിളക്കം സമ്മാനിച്ച്‌ പുരുഷവിഭാഗത്തില്‍ മലയാളി താരം മുഹമ്മദ് അനസും വനിതകളില്‍ പതിനെട്ടുകാരി ഹിമ ദാസും. ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് വെള്ളി ലഭിക്കുന്നത്. 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയാണ് ഇവര്‍ രാജ്യത്തിന്റെ അഭിമാന താരങ്ങളായത്. 400 മീറ്റര്‍ 50.79 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് ഹിമയുടെ മെഡല്‍ നേട്ടം. അതേസമയം, 45.69 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അനസ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.

ഏഴു സ്വര്‍ണവും ഒന്‍പതു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് 33 മെഡലുകളായി.വനിതാ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജൗന മുര്‍മുര്‍, മലയാളി താരം അനു രാഘവന്‍ എന്നിവര്‍ ഫൈനലിന് യോഗ്യത നേടി. തിങ്കളാഴ്ചയാണ് ഫൈനല്‍. സൈന നേവാളിന് പിന്നാലെ പി.വി സിന്ധുവും ഏഷ്യന്‍ ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ സെമിഫൈനലില്‍ കടന്നിട്ടുണ്ട്. യമാഗുച്ചി അകാനെയും ചെന്‍ യുഫേയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാകും സിന്ധു സെമിയില്‍ നേരിടുക. ലോക ഒന്നാം റാങ്കുകാരി ചൈനീസ് തായ്‌പെയിയുടെ തായ് സ്യൂയിങ്ങാണ് സൈനയുടെ എതിരാളി. ഇന്ത്യന്‍ താരങ്ങള്‍ സെമിയില്‍ വിജയിച്ചാല്‍ സൈനയും സിന്ധുവും തമ്മിലുള്ള ഫൈനലിനാണ് ഏഷ്യന്‍ ഗെയിംസ് വേദിയാകുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍