UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഷ്യന്‍ ഗെയിംസ്: ഫൈനലില്‍ സിന്ധുവിന് തോല്‍വി, അമ്പെയ്ത്തിലും ഇന്ത്യക്ക് വെള്ളി

വനിതകളുടെ അമ്പെയ്ത്ത് മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ കൊറിയയുമായി കനത്ത പോരാട്ടം കാഴ്ചവച്ചശേഷമായിരുന്നു ഇന്ത്യന്‍ വനിതകള്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപതിപ്പെട്ടത്.

ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണ്‍ ഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. ലോക ഒന്നാം നമ്പര്‍ താരം തായ് സൂയിംഗ്നോടാണ് സിന്ധു പരാജയം ഏറ്റുവാങ്ങിയത്. സ്‌കോര്‍: 13-21, 16-21. ഇതോടെ തോല്‍വിയിലും ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ വെള്ളിനേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കോര്‍ഡും സിന്ധു സ്വന്തമാക്കി.

തായ്സുവും സിന്ധുവും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഇന്നത്തെ മല്‍സരം ഉള്‍പ്പെടെ 10 തവണ തായ്സു ജയിച്ചപ്പോള്‍ 3 തവണ മാത്രമാണ് സിന്ധുവിന് ജയിക്കാന്‍ കഴിഞ്ഞിരുന്നത്. അതിനിടെ ഫൈനലില്‍ പരാജയപ്പെടുക എന്ന ദുര്‍വിധി ഇത്തവണയും സിന്ധുവിനെ പിന്തുടര്‍ന്നു. 2016 മുതല്‍ പ്രധാന ഫൈനലുകളില്‍ എട്ട് തോല്‍വികളാണ് സിന്ധു ഇതു വരെ നേരിട്ടിട്ടുള്ളത്. സെമിയില്‍ ലോക രണ്ടാം നമ്പര്‍താരം ജപ്പാന്റെ അകാനെ യമാഗൂച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്.

ഗെയിംസിന്റെ പത്താം ദിവസമായ ഇന്ന് വെള്ളി മെഡല്‍ നേട്ടത്തോടെയായിരുന്നു തുടക്കം. വനിതകളുടെ അമ്പെയ്ത്ത് മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ കൊറിയയുമായി കനത്ത പോരാട്ടം കാഴ്ചവച്ചശേഷമായിരുന്നു ഇന്ത്യന്‍ വനിതകള്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപതിപ്പെട്ടത്. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനമാണ് കഴ്ചവെച്ചത്. മത്സരത്തിലെ അവസാന സെറ്റിലാണ് ഇന്ത്യന്‍ വനിതകള്‍ക്ക് കണക്കു കൂട്ടലുകള്‍ തെറ്റിയത്. ആദ്യ മൂന്ന് സെറ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 173 എന്ന നിലയില്‍ ഇരു ടീമുകളും തുല്യരായപ്പോള്‍നാലാം സെറ്റില്‍ 55 പോയിന്റ് നേടാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളു. 58 പോയിന്റു നേടിയ കൊറിയ വിജയം സ്വന്തമാക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍