UPDATES

സോഷ്യൽ വയർ

ക്രിസ് ഗെയില്‍ നിങ്ങള്‍ എന്താണ് ഉദ്ദേശിച്ചത് ? ഗെയിലിനെയും ട്രോളി ആരാധകര്‍

സണ്‍റൈസേഴ്സിനെതിരെ ബാറ്റിങ്ങിലും ഗെയില്‍ പരാജയപ്പെട്ടിരുന്നു.

ഐപിഎലിലെ സീസണുകളില്‍ കരീബിയന്‍ താരമായ ക്രിസ് ഗെയിലിനെ പുകഴ്ത്താത്തവര്‍ കാണില്ല. താരത്തിന്റെ വെടിക്കെട്ട് സിക്‌സുകളും
ഇന്നിംഗ്‌സുകളും ആരാധകരെ കൈയിലെടുക്കുകയാണ്. തെറ്റില്ലാത്ത രീതിയില്‍ ബൗള്‍ ചെയ്യാനും താരത്തിന് സാധിക്കുന്നുണ്ട്.

പക്ഷേ ഫീല്‍ഡിങിന്റെ കാര്യത്തില്‍ പരാജയമാണ് താരം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഇത് ഒരിക്കല്‍ കൂടി വ്യക്തമായി. ബൗണ്ടറി ലൈനിലേക്ക് പായുകയായിരുന്ന പന്ത് കാലുവെച്ച് തടയാനുള്ള താരത്തിന്റെ ശ്രമം പരാജയപ്പെട്ടു. കാല് വെച്ച് പന്തിനെ പുറകിലേക്ക് തട്ടി ഇടനുള്ള ശ്രമം പാളിയത് ടൈമിങ്ങും, എക്സിക്യൂട്ട് ചെയ്ത വിധവുമെല്ലാം പരാജയമായതാണ്. പന്ത് നേരെ തട്ടിത്തെറിച്ച് ബൗണ്ടറി ലൈന്‍ തൊട്ടു.

ഫീല്‍ഡിങ്ങിനിടെ ഗെയിലിന്റെ ഭാഗത്ത് നിന്നും വന്ന പിഴവാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സണ്‍റൈസേഴ്സിനെതിരെ ബാറ്റിങ്ങിലും ഗെയില്‍ പരാജയപ്പെട്ടിരുന്നു. 212 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയപ്പോള്‍ നാല് റണ്‍സിന് ഗെയില്‍ പുറത്തായി. മത്സരത്തില്‍ 45 റണ്‍സിന്റെ തോല്‍വിയാണ് പഞ്ചാബ് വഴങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍