UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശിരോവസ്ത്രം നിര്‍ബന്ധമെന്ന് ഇറാന്‍; എന്നാല്‍ മത്സരിക്കാനില്ലെന്ന് സൗമ്യ സ്വാമിനാഥന്‍

നിലവിലെ സാഹചര്യത്തില്‍ തന്റെ അവകാശത്തെ സംരക്ഷിക്കാനുള്ള ഏകപോംവഴി ഇറാനിയില്‍ പോകാതിരിക്കുകയെന്നതാണെന്ന് സൗമ്യ സ്വാമിനാഥന്‍

വനിതാ ഗ്രാന്‍ഡ്മാസ്റ്ററും ലോക ജൂനിയര്‍ ഗേള്‍സ് ചാമ്പ്യനുമായ സൗമ്യ സ്വാമിനാഥന്‍ ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമമാണ് സൗമ്യയുടെ പിന്മാറ്റത്തിന് പിന്നില്‍. ഫെയ്സ്ബുക്ക് പേജിലൂടെയാണ് സൗമ്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

‘എന്റെ അഭിപ്രായ സ്വാതന്ത്യം, ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, എന്റെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, തുടങ്ങിയ എന്റെ ന്യായമായ അവകാശങ്ങളുടെ ലംഘനമാണ് ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമം. നിലവിലെ സാഹചര്യത്തില്‍ എന്റെ അവകാശത്തെ സംരക്ഷിക്കാനുള്ള ഏക പോംവഴി ഇറാനില്‍ പോകാതിരിക്കുക എന്നതാണ്.’ സൗമ്യ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അതേസമയം തന്നെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യ ചെസ്സ് ഫെഡറേഷനോട് സൗമ്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗകമായി മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് നാല് വരെ ഹംദാനിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇന്ത്യന്‍ വനിതാ ഗ്രാന്റ് മാസ്റ്ററും മുന്‍ ജൂനിയര്‍ ലോക ചാമ്പ്യനുമാണ് സൗമ്യ സ്വാമിനാഥന്‍.

ഇതാദ്യമായല്ല ഇറാന്റെ നിര്‍ബന്ധിത ശിരോവസ്ത്രനിയമത്തിനെതിരെ പ്രതിഷേധം ഉയരുന്നത്. 2016ല്‍ ഇന്ത്യന്‍ ഷൂട്ടറായ ഹീന സിദ്ധു ഇറാനില്‍ നടന്ന ഏഷ്യന്‍ എയര്‍ ഗണ്‍ മീറ്റില്‍ നിന്നും പിന്മാറിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍