UPDATES

കായികം

സ്പാനിഷ് ലാ ലീഗ ; ബാഴ്‌സയ്ക്കും മാഡ്രിഡിനും കനത്ത തോൽവി !

മറ്റൊരു മത്സരത്തിൽ അവസാന സ്ഥാനക്കാരായ ലെഗനെസിനോട് ബാഴ്‌സലോണയും തോൽവി വഴങ്ങി

ലാലിഗ ടേബിളിൽ ഒന്നാമത് എത്താം എന്ന ചിന്തയിൽ കളിക്കാൻ ഇറങ്ങിയ റയൽ മാഡ്രിഡിന് കനത്ത പരാജയം. സെവിയ്യ ആണ് റയൽ മാഡ്രിഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തറ പറ്റിച്ചത്.മറ്റൊരു മത്സരത്തിൽ അവസാന സ്ഥാനക്കാരായ ലെഗനെസിനോട് ബാഴ്‌സലോണയും തോൽവി വഴങ്ങി.

കഴിഞ്ഞ മത്സരത്തിൽ ആറു ഗോളുകൾ അടിച്ച് ലെവന്റയെ തോൽപ്പിച്ച സെവിയ്യ മാഡ്രിഡിനെയും നിലം തൊടീച്ചില്ല. പോർച്ചുഗീസ് സ്ട്രൈക്കർ ആൻഡ്രെ സിൽവയുടെ ഇരട്ട ഗോളുകളാണ് ജയത്തിൽ സെവിയ്യയുടെ കരുത്തായത്. 17, 21 മിനുട്ടുകളിൽ ആയിരുന്നു സിൽവയുടെ ഗോളുകൾ. 39ആം മിനുട്ടിൽ ബെൻ യഡർ മൂന്നാം ഗോളും നേടി. കഴിഞ്ഞ കളിയിൽ ഹാട്രിക്ക് നേടിയ താരമാണ് ബെൻ യെഡർ.റയൽ മാഡ്രിഡിന്റെ സീസണിലെ ആദ്യ പരാജയമാണിത്. തോൽവി റയലിനെ രണ്ടാമത് തന്നെ നിർത്തിയിരിക്കുകയാണ്.

ലീഗിൽ ഒരു ജയം പോലും നേടാൻ കഴിയാതിരുന്ന ലെഗനസിനോട് തോൽവി വഴങ്ങിയത് വലിയ നാണക്കേടാണ് ബാഴ്‌സയ്ക്കുണ്ടായിരുക്കുന്നത്. മത്സരത്തിൽ ഒരു ഘട്ടത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ലെഗ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾ നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിന്റെ 12ആം മിനുട്ടിൽ തന്നെ ബാഴ്സ ലീഡ് നേടിയിരുന്നു. മെസ്സിയുടെ പാസിൽ നിന്ന് കൗട്ടീനോ ആയിരുന്നു ബാഴ്സലോണയെ ലെഗനസിന്റെ ഗ്രൗണ്ടിൽ മുന്നിൽ എത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിലെ രണ്ട് മിനുട്ടുകൾ കളിയെ മാറ്റിമറിക്കുകയായിരുന്നു.. 52ആം മിനുട്ടിലും 53ആം മിനുട്ടിലും പിറന്ന ഗോളുകൾ ലെഗനസിനെ 2-1ന്റെ ലീഡിൽ എത്തിച്ചു. നബീൽ എൽ സാറും ഓസ്കാറുമായിരുന്നു ലെഗനസിന്റെ ഗോളുകൾ നേടിയത്.

ബാഴ്സലോണ സീസണിലെ ആദ്യ പരാജയവും ലെഗനസിന്റെ ലീഗിലെ ആദ്യ ജയവും. റയലിനും ബാഴ്സക്കും ഇപ്പോൾ 13 പോയ്ന്റാണ് ഉള്ളത്. ഇന്ന് ജയിച്ച സെവിയ്യ ആറു മത്സരങ്ങളിൽ 10 പോയന്റുമായി ലീഗിൽ നാലാമതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍