UPDATES

കായികം

മങ്കി ഗേറ്റ് വിവാദം; ആന്‍ഡ്രൂ സൈമണ്‍സിന്റെ പുതിയ കഥ സൂപ്പറെന്ന് ഹര്‍ഭജന്‍ സിംഗ്

ഫോക്‌സ് സ്‌പോര്‍ട്‌സ് തയാറാക്കിയ ഡോക്യുമെന്ററിയിലാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ സഹതാരമായ ഹര്‍ഭജന്‍ മാപ്പു പറഞ്ഞതായി സൈമണ്ട്‌സ് വെളിപ്പെടുത്തിയത്.

നാല് വര്‍ഷം മുമ്പ് മങ്കി ഗേറ്റ് വിവാദത്തിനു മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ് പൊട്ടിക്കരഞ്ഞുവെന്ന ആന്‍ഡ്രൂ സൈമണ്‍സിന്റെ വാദങ്ങളെ തള്ളി ഹര്‍ഭജന്‍ സിംഗ്. ഇതൊക്കെ എന്ന് സംഭവിച്ചതാണെന്ന് കളിയാക്കി ചോദിച്ച ഭാജ്ജി, സൈമണ്‍സ് മികച്ച ഭാവനയുള്ള എഴുതുക്കാരനാണെന്നും ടിറ്ററില്‍ പറഞ്ഞു. 2008ല്‍ ഒരു കഥ പാടി നടന്ന സൈമണ്‍സ് 2018 ആയപ്പോള്‍ പുതിയ പതിപ്പുമായി എത്തിയിരിക്കുകയാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

2008 സിഡ്‌നി ടെസ്റ്റില്‍ ഹര്‍ഭജന്‍ സൈമണ്‍സിനെ കുരങ്ങന്‍ എന്ന് വിളിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് 3 മത്സരങ്ങളില്‍ നിന്ന് താരത്തിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യ ടൂര്‍ ഉപേക്ഷിച്ച് മടങ്ങുമെന്ന ഭീഷണിയെത്തുടര്‍ന്ന് വിലക്ക് നീക്കുകയായിരുന്നു. നാല് വര്‍ഷം മുമ്പ് ഇരു താരങ്ങളും ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിയ്ക്കുമ്പോള്‍ ഹര്‍ഭജന്‍ തന്നോട് മാപ്പ് പറഞ്ഞുവെന്നാണ് സൈമണ്‍സ് പറയുന്നത്.

സിഡ്‌നി ടെസ്റ്റിനിടെയുണ്ടായ മങ്കി ഗേറ്റ് വിവാദത്തിന് പത്തുവര്‍ഷമായതിന്റെ പശ്ചാത്തലത്തില്‍ ഫോക്‌സ് സ്‌പോര്‍ട്‌സ് തയാറാക്കിയ ഡോക്യുമെന്ററിയിലാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ സഹതാരമായ ഹര്‍ഭജന്‍ മാപ്പു പറഞ്ഞതായി സൈമണ്ട്‌സ് വെളിപ്പെടുത്തിയത്.
മാപ്പു പറഞ്ഞശേഷം ഹര്‍ഭജന്‍ പൊട്ടിക്കരഞ്ഞുവെന്നും സൈമണ്ട്‌സ് ഡോക്യുമെന്ററിയില്‍ അവകാശപ്പെട്ടിരുന്നു.

ഈ സംഭവം തന്റെ കരിയറിനെ വളരെ മോശമായി ബാധിച്ചുവെന്ന് സൈമണ്ട്‌സ് പറയുന്നു. കടുത്ത മദ്യപാനത്തിലേക്ക് തിരിഞ്ഞ സൈമണ്ട്‌സുമായുള്ള കരാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ 2009ല്‍ റദ്ദാക്കി. 2009ലെ ട്വന്റി-20 ലോകകപ്പിനിടെ മത്സരത്തലേന്ന് പാതിരാത്രിവരെ നൈറ്റ് ക്ലബ്ബില്‍ പോയി മദ്യപിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് സൈമണ്ട്‌സിനെ ഓസ്‌ട്രേലിയന്‍ ടീം നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍