UPDATES

കായികം

മെസി അര്‍ജന്റീനയില്‍ തിരിച്ചെത്തുകയാണ്; ആരാധകര്‍ ആവേശത്തില്‍

റഷ്യന്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 3-4ന് പരാജയപ്പെട്ട ശേഷം മെസി അര്‍ജന്റീനന്‍ ജഴ്സിയില്‍ കളിച്ചിട്ടില്ല.

ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസി അര്‍ജന്റീനന്‍ ടീമിലേക്ക് തിരികെ എത്തുന്നു.മാര്‍ച്ച് 22ന് വെനസ്വേലയ്ക്ക് എതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ താരം രാജ്യത്തിനുവേണ്ടി കളത്തിലിറങ്ങുമെന്നാണ് റിപോര്‍ട്ടുകള്‍. ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മെസി ദേശീയ കുപ്പായത്തിലേക്ക് മടങ്ങിയെത്തുന്നത്.

റഷ്യന്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 3-4ന് പരാജയപ്പെട്ട ശേഷം മെസി അര്‍ജന്റീനന്‍ ജഴ്സിയില്‍ കളിച്ചിട്ടില്ല.ലോകകപ്പിന് ശേഷം ബാഴ്സലോണയില്‍ കളിക്കുന്നതില്‍ മാത്രമായിരുന്നു മെസിയുടെ ശ്രദ്ധ. ലോകകപ്പ് തോല്‍വിക്ക് പിന്നാലെ മെസി വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മെസി വീണ്ടും ദേശീയ ടീമില്‍ തിരിച്ചെത്തുന്നത് ആരാധകരെ ത്രസിപ്പിക്കും.

മെസി അര്‍ജന്റീനന്‍ ടീമിലേക്ക് തിരിച്ചു വരുമെന്നും അടുത്ത ലോകകപ്പിലും താരത്തെ ടീമിന് ആവശ്യമണെന്നും പരിശീലകന്‍ ലയണല്‍ സ്‌കലോനിയും വ്യക്തമാക്കി. അതേസമയം ജൂണില്‍ ബ്രസിലില്‍ നടക്കുന്ന കോപ്പ അമേരിക്കയില്‍ മെസി കളിക്കുമോ എന്ന കാര്യത്തില്‍ പരിശീലകന്‍ പ്രതികരിച്ചില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍