UPDATES

കായികം

അഹങ്കാരിയെന്നും ധിക്കാരിയെന്നും വിളിച്ചോ; തനിക്കത് പ്രശ്‌നമല്ല, ഒളിമ്പിക് മെഡലാണ് മുന്നിലുള്ള ലക്ഷ്യം : വിനേഷ് ഫൊഗാട്ട്

ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടുന്ന ആദ്യ താരമാണ് വിനേഷ് ഫൊഗാട്ട്.

ജനങ്ങള്‍ തന്നെ കുറിച്ച് അഹങ്കാരിയെന്നും ധിക്കാരിയെന്നുമൊക്കെയാണ് പറയുന്നത്. എന്നാല്‍ തനിക്കത് പ്രശ്‌നമല്ല. ഇത്തരം വിഷയങ്ങള്‍ കാര്യമാക്കാറേയില്ല ഒളിമ്പിക് സ്വര്‍ണ മെഡലാണ് തന്റെ ലക്ഷ്യമെന്ന് ഗുസ്തി താരം വിനേഷ് ഫൊഗാട്ട്. പരുക്കന്‍ സ്വഭാവം കളിക്കളത്തില്‍ തന്നെ വളരെ സഹായിക്കാറുണ്ടെന്നും തന്റെ ഉള്ളില്‍ എന്താണെന്ന് തനിക്കറിയാമെന്നും താരം പറഞ്ഞു. ഗോദയില്‍ ഇറങ്ങുമ്പോള്‍ എതിരാളിക്കെതിരെ മാനസിക ആധിപത്യം സ്ഥാപിക്കുന്നതിനായി പലരും പരുക്കനായി അഭിനയിക്കാറുണ്ട്. തനിക്ക് അതിന്റെ ആവശ്യം വന്നിട്ടില്ല. ഒരു കാര്യം തീരുമാനിച്ചാല്‍ അതില്‍ ഉറച്ച് നില്‍ക്കുകയെന്നതാണ് രീതി. അത് ചിലപ്പോഴൊക്കെ തെറ്റിപ്പോയിട്ടുണ്ട്. തെറ്റ് സംഭവിക്കു്‌മ്പോള്‍ തിരുത്താറുമുണ്ടെന്നും വിനേഷ് പറഞ്ഞു.

ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടുന്ന ആദ്യ താരമാണ് വിനേഷ് ഫൊഗാട്ട്.വിവാഹത്തോടെ വനിതാ ഗുസ്തി താരങ്ങളുടെ ജീവിതം അവസാനിക്കുന്നില്ലെന്നും അത് തെളിയിക്കാന്‍ വേണ്ടിയാണ് താന്‍ വളരെ നേരത്തേ വിവാഹിതയായതെന്നും വിനേഷ് പറഞ്ഞു. വിവാഹശേഷം കായികരംഗത്ത് തുടരാന്‍ പങ്കാളിയുടെ പിന്തുണ തീര്‍ച്ചയായും ആവശ്യമായി വരും. തന്റെ മുന്നിലെ ഒരേയൊരു ലക്ഷ്യം ഇപ്പോള്‍ വരുന്ന ഒളിമ്ബിക്സാണെന്നും മെഡല്‍ നേടുന്നതിനായുള്ള തയ്യാറെടുപ്പിന് ഭര്‍ത്താവിന്റെ എല്ലാ പിന്തുണയുമുണ്ടെന്നും വിനേഷ് വെളിപ്പെടുത്തി. 24കാരിയായ വിനേഷ് ഗുസ്തിതാരമായ സോംവീര്‍ റാഥിയെയാണ് വിവാഹം കഴിച്ചത്.ലോകത്തെ ഏത് ഗുസ്തിതാരത്തെയും മലര്‍ത്തിയടിക്കാന്‍ ശേഷിയുള്ള നാലഞ്ച് താരങ്ങള്‍ ഇന്ത്യയ്ക്കിന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ടോ, മൂന്നോ മെഡല്‍ എന്തായാലും ഉറപ്പിക്കാമെന്നും വിനേഷ് ഫൊഗാട്ട് പറഞ്ഞു

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍