UPDATES

കായികം

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ശ്രീലങ്കന്‍ താരം അറസ്റ്റില്‍

 സംഭവത്തില്‍ താരത്തിനെതിരെ അന്വേഷണം നടത്തുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്

മദ്യപിച്ച് വാഹനം ഓടിച്ച സംഭവത്തില്‍ അറസ്റ്റിലായ ശ്രീലങ്കന്‍ താരം അറസ്റ്റില്‍. ശ്രീലങ്കയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ദിമുത് കരുണരത്നാണ് അറസ്റ്റിലായത്. കൊളംബോയില്‍ വെച്ച് അറസ്റ്റിലായ താരത്തിന് പിന്നീട് ജാമ്യം അനുവദിച്ചു. കരുണരത്ന ഓടിച്ചിരുന്ന വാഹനം ഓട്ടോറിക്ഷയെ ഇടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഓരിടവേളയ്ക്ക് ശേഷമാണ് ശ്രീലങ്കന്‍ ക്രിക്കറ്റില്‍ വീണ്ടും വിവാദം തലപൊക്കിയത്. ക്രിക്കറ്റ് ടീമിനെ മോശമാക്കുന്ന റിപാര്‍ട്ടുകളാണ് സമീപകാലത്ത് സംഭവിച്ചു വരുന്നത്. ഇതിനിടെയാണ് ടെസ്റ്റ് ക്യാപ്റ്റനെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. അമിതമായ മദ്യപാനമാണ് അപകടം വരുത്തിവെച്ചതെന്നും  ഡ്രൈവര്‍ക്ക് അപകടം പറ്റിയതിനാല്‍ കരുണരത്നയെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിയാണെന്നും കൊളംബോ പോലീസ് അറിയിച്ചു. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കരുണരത്നയ്ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നാണ് സൂചന. സംഭവത്തില്‍ താരത്തിനെതിരെ അന്വേഷണം നടത്തുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ശ്രീലങ്കയ്ക്ക് മികച്ച വിജയം നേടിക്കൊടുത്ത നായകനാണ് കരുണരത്ന. വരുന്ന ലോകകപ്പില്‍ കരുണരത്നയെ ക്യാപ്റ്റനാക്കാനും ശ്രീലങ്ക ആലോചിച്ചിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍