UPDATES

കായികം

കോഹ്ലിയേക്കാള്‍ പ്രതിഫലം സ്റ്റീവന്‍ സ്മിത്തിന്; ബിസിസിഐയും ഐപില്ലുമുള്ളതിനാല്‍ കാശുകാരന്‍ കോഹ്ലി തന്നെ

ഒരു ഓസീസ് താരത്തിന് നാട്ടിലെ ടെസ്റ്റിന് കിട്ടുന്ന പ്രതിഫലത്തിന്റെ ഇരട്ടിയാണ് ഇന്ത്യന്‍ താരത്തിന് ഒരു ടെസ്റ്റില്‍ നിന്ന് കിട്ടുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം ശമ്പളമുള്ള ക്യാപറ്റന്‍ ഓസ്‌ട്രേലിയന്‍ നായകനായ സ്റ്റീവന്‍ സ്മിത്ത്. സിംബാബ്‌വെ ക്യാപ്റ്റന്‍ ഗ്രേം ക്രീമര്‍ ഡ്രോസിന് കിട്ടുന്ന തുകയുടെ 20 മടങ്ങാണ് സ്റ്റീവന്‍ സ്മിത്തിന് കിട്ടുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന സ്റ്റീവന്‍ സ്മിത്ത് ഒരു വര്‍ഷം നേടുന്നത് 14 ലക്ഷം ഡോളറിലധികമാണ്. ക്രീമര്‍ ഡ്രോസിന് കിട്ടുന്ന പണം ഒരു വര്‍ഷം 86000 ഡോളര്‍. കോഹ്ലി ഒരു വര്‍ഷം നേടുന്നത് 10 ലക്ഷം ഡോളര്‍. എന്നാല്‍ ബിസിസിഐയില്‍ നിന്നുള്ള പ്രതിഫലവും ഐപിഎല്‍ മത്സരങ്ങളില്‍ നിന്നുള്ളതെല്ലാം ചേര്‍ത്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വലിയ സമ്പന്നന്‍ വിരാട് കോഹ്ലി തന്നെ.

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ കണക്ക് പ്രകാരം ഏറ്റവുമധികം പ്രതിഫലം നല്‍കുന്ന ക്രിക്കറ്റ് ബോഡി ബിസിസിഐയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു മത്സരത്തിന് ഏറ്റവുമധികം പ്രതിഫലം കിട്ടുന്നത് ഇന്ത്യന്‍ താരങ്ങള്‍ക്കാണ്. ഒരു മത്സരത്തിന് 23,380 ഡോളര്‍. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് നാട്ടിലെ ടെസ്റ്റ് മത്സരങ്ങള്‍ക്കും വിദേശത്തെ ടെസ്റ്റ് മത്സരങ്ങള്‍ക്കും കിട്ടുന്ന പ്രതിഫലം വ്യത്യസ്തമാണ്. ഒരു ഓസീസ് താരത്തിന് നാട്ടിലെ ടെസ്റ്റിന് കിട്ടുന്ന പ്രതിഫലത്തിന്റെ ഇരട്ടിയാണ് ഇന്ത്യന്‍ താരത്തിന് ഒരു ടെസ്റ്റില്‍ നിന്ന് കിട്ടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിലെ പ്രതിഫലം മാത്രം അടിസ്ഥാനമാക്കിയാണ് കണക്കുകള്‍.

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയാണ് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന പരിശീലകന്‍. ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും ക്രിക്കറ്റ് ബോഡുകള്‍ക്ക് താരങ്ങള്‍ക്ക് മതിയായ പ്രതിഫലം കൊടുക്കാന്‍ കഴിയുന്നില്ല എന്ന പരാതിയുണ്ട്. ബംഗ്ലാദേശിന്റെ ഹെഡ് കോച്ച് ചാന്ദിക ഹതുരസിംഗയ്ക്ക് ബംഗ്ലാദേശ് താരങ്ങളേക്കാള്‍ ശമ്പളം കിട്ടുന്നുണ്ട്. മുന്‍ നിര താരങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ മൂന്ന് മടങ്ങ് അധികം പ്രതിഫലം ദക്ഷിണാഫ്രിക്കക്കാരനായ കോച്ച് മിക്കി ആര്‍തറിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊടുക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍