UPDATES

ട്രെന്‍ഡിങ്ങ്

“എന്റെ പിഴ, എന്റെ പിഴ”: പൊട്ടിക്കരഞ്ഞുകൊണ്ട് സ്റ്റീവ് സ്മിത്തിന്റെ കുമ്പസാരം (വീഡിയോ)

എന്റെ എല്ലാ ടീമംഗങ്ങളോടും, ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരോടും, ഞങ്ങളുടെ പ്രവൃത്തിമൂലം നിരാശരായിരിക്കുന്ന എല്ലാ ഓസ്‌ട്രേലിയക്കാരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു -സ്മിത്ത് പറഞ്ഞു. ഈ സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും സ്മിത്ത് വ്യക്തമാക്കി.

പന്തില്‍ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ഈ സംഭവം തന്നെ പൂര്‍ണമായും തകര്‍ത്തുകളഞ്ഞെന്നും വിശദീകരിച്ചു. സിഡ്‌നി വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനനായി സംസാരിച്ച സ്റ്റിവ് സ്മിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ടീമില്‍ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരിച്ചുവിളിച്ചതിനെ തുടര്‍ന്ന് സിഡ്‌നിയില്‍ മടങ്ങിയെത്തിയപ്പോഴാണ് സ്മിത്ത് മാധ്യമങ്ങള്‍ക്കു മുന്നില്‍ വികാരാധീനനായത്.

എന്റെ എല്ലാ ടീമംഗങ്ങളോടും, ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരോടും, ഞങ്ങളുടെ പ്രവൃത്തിമൂലം നിരാശരായിരിക്കുന്ന എല്ലാ ഓസ്‌ട്രേലിയക്കാരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു -സ്മിത്ത് പറഞ്ഞു. ഈ സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും സ്മിത്ത് വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഞാന്‍. എല്ലാം എന്റെ അറിവോടെയാണ് നടന്നത്. ശനിയാഴ്ച സംഭവിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഞാനേല്‍ക്കുന്നു – സ്മിത് പറഞ്ഞു.

സ്മിത്തിന്റെ വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍