UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പന്തില്‍ കൃത്രിമം: ഓസ്‌ട്രേലിയന്‍ ക്യാപറ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജി വച്ചു

ഇരുവരുടേയും രാജി വിവരം ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീച്ചു. സ്റ്റീവ് സമിത്ത് രാജി വയ്ക്കണമെന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു.

പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപറ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജി വച്ചു. തന്റെ നിര്‍ദ്ദേശപ്രകാരമാണ് പന്തില്‍ കൃത്രിമം കാട്ടിയതെന്ന് സ്റ്റീവ് സ്മിത്ത് സമ്മതിച്ചിരുന്നു. ഇരുവരുടേയും രാജി വിവരം ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥല രീച്ചു. സ്റ്റീവ് സമിത്ത് രാജി വയ്ക്കണമെന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു. പന്തില്‍ കൃത്രിമം കാട്ടിയത് ഞെട്ടിപ്പിക്കുന്ന സംഭവമാണ് എന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരിച്ചിരുന്നു.

കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് വിവാദ സംഭവം. ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടിയതാണ് വിവാദം ക്ഷണിച്ചുവരുത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട അംപയര്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് ബാന്‍ക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അംപയറോട് കുറ്റം സമ്മതിച്ചെന്ന് ബാന്‍ക്രോഫ്റ്റ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ ടീമിലെ മുതിര്‍ന്ന താരങ്ങളുടെ അറിവോടെയാണ് ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതെന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വ്യക്തമാക്കി. ഇതോടെ സ്മിത്തിനും ടീമിനും നേരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഏതു വിധേനയും ജയിക്കേണ്ട മല്‍സരമായതിനാലാണ് പന്ത് അനുകൂലമാക്കാന്‍ ശ്രമിച്ചതെന്ന സ്റ്റീവ് സ്മിത്തിന്റെ വിശദീകരണം കൂടുതല്‍ പ്രതിഷേധം ഉയര്‍ത്താനിടയാക്കി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍