UPDATES

സോഷ്യൽ വയർ

ആടിന് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ എന്ന് പേരിട്ടു; പതിനഞ്ചുകാരന്റെ ഉത്തരകടലാസ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ആരാധകനാണെങ്കിലും നബീലിന്റെ ഇഷ്ട ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്.

പതിനഞ്ചുകാരനായ വിദ്യാര്‍ഥി പരീക്ഷയില്‍ തോറ്റത് ഉത്തരകടലാസില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ എന്ന് എഴുതിയതിനായിരുന്നു. സംശയിക്കേണ്ട ഫ്രഞ്ച് ഭാഷാ പരീക്ഷയില്‍ അഹമ്മദ് നബീല്‍ എന്ന വിദ്യാര്‍ഥിയാണ് ഉത്തരമറിയാത്തതിനാല്‍  തന്റെ ഇഷ്ടതാരമായ ക്രിസ്റ്റ്യാനൊ  റൊണാണാള്‍ഡോ യുടെ പേര് എഴുതിയത്.

പരീക്ഷക്ക് ലഭിച്ച ചോദ്യപേപ്പറില്‍ നിരവധി മൃഗങ്ങളുടെ ചിത്രം കൊടുത്തിരുന്നു. ഫ്രഞ്ച് ഭാഷയില്‍ അവയ്ക്ക് പറയുന്ന പേരുകള്‍ എഴുതുക എന്നതായിരുന്നു ചോദ്യം. ആടിന് ഫ്രഞ്ച് ഭാഷയില്‍ എന്താണ് പറയുക എന്നതായിരുന്നു ചോദ്യം. ഉത്തരം അറിയാത്തതിനാല്‍ നബീല്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ എന്നെഴുതി. ഇത് തെറ്റായതോടെ നബീല്‍ പരീക്ഷയില്‍ ഒരു മാര്‍ക്കിന് തോറ്റു. ആടിന് ഫ്രഞ്ച് ഭാഷയില്‍ എന്താണ് പറയുക എന്ന് അറിയില്ലായിരുന്നു. ഉത്തരം എഴുതാതിരുന്നതാല്‍ കൂട്ടുകാര്‍ കളിയാക്കുമെന്ന് പേടിച്ചു. അതുകൊണ്ടാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ എന്നെഴുതിയത്. നബീല്‍ പറയുന്നു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ആരാധകനാണെങ്കിലും നബീലിന്റെ ഇഷ്ട ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍