15 തവണയാണ് ഉറുഗ്വേ കോപ്പ അമേരിക്കയില്‍ മുത്തമിട്ടത്.
കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള 23 അംഗ ഉറുഗ്വേ ടീമിനെ പരിശീലകന്‍ ഓസ്‌കാര്‍ ടബാരസ് പ്രഖ്യാപിച്ചു. ബാഴ്സലോണ താരം ലൂയി സുവാരസ് അടക്കം എഡിസണ്‍ കവാനി, ഡിയഗോ ഗോഡിന്‍ തുടങ്ങിയ താരങ്ങളും ടീമില്‍ ഇടം നേടി. കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍
കുടുതല്‍ പ്രാവശ്യം കിരീടം നേടിയിട്ടുള്ള ടീമാണ് ഉറുഗെ. 15 തവണയാണ് ഉറുഗ്വേ കോപ്പ അമേരിക്കയില്‍ മുത്തമിട്ടത്. 14 തവണ കിരീടം ചൂടിയ അര്‍ജന്റീനയാണ് പട്ടികയില്‍ രണ്ടാമത്.
ടീമില്‍ ഇടം നേടിയെങ്കിലും പരിക്ക് ഭേദമാകാത്തതിനാല്‍ സുവാരസ് കളിക്കുന്ന കാര്യം സംശയത്തിലാണ്. വലത് കാല്‍മുട്ടില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം താരം പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. അതേ സമയം സൂപ്പര്‍ താരങ്ങളടങ്ങിയ ടീമില്‍ ഉറുഗ്വെന്‍ അഭ്യന്തര ലീഗില്‍ കളിക്കുന്ന ഒരു താരം മാത്രമാണ് ഇടംപിടിച്ചത്. പെനറോളിന്റെ 24കാരന്‍ ജിയോവാനി ഗോണ്‍ സാലസാണത്. കോപ്പ അമേരിക്കയില്‍ ഇത്തവണ ചിലി, ജപ്പാന്‍, ഇക്വഡോര്‍ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് സി യിലാണ് ഉറുഗ്വെ കളിക്കുക. ജൂണ്‍ പതിനാറിന് ഇക്വഡോറിനെതിരെയാണ് ടൂര്‍ണമെന്റില്‍ ഉറുഗ്വേയുടെ ആദ്യ മത്സരം. ഉറുഗ്വേ ടീം: സുവാരസ്, കവാനി, ഗോഡിന്‍, മുസ്ലേര, ജോസ് ജിമെനസ്, കസെരസ്, സറാച്ചി, ബെന്റകൂര്‍, അറാസ്‌കേറ്റ, സ്റ്റുവാനി, ലക്സാള്‍ട്ട്, നഹിത്താന്‍ നാന്‍ഡെസ്, വാല്‍വെര്‍ഡ്, മാക്സിമിലാനോ ഗോമസ്, സെബാസ്റ്റിയന്‍ കോട്സ്, വെസിനോ, ലൂക്കാസ് ടോറിയ, ലോഡിറൊ, ഗസ്റ്റന്‍ പെരേരൊ, മാര്‍ട്ടിന്‍ സില്‍വ, ഗസ്റ്റന്‍ സില്‍വ, മത്തിയാസ്, യുറേറ്റവിസ്യ, മാര്‍ട്ടിന്‍ കംപാന