UPDATES

കായികം

‘പുതിയ തലമുറ ആരുടേയും ഉപദേശം തേടാറില്ല’; ടീം ഇന്ത്യക്കെതിരെ സുനിൽ ഗാവസ്‌കർ

ചേതേശ്വര്‍ പുജാരയെ ഒന്നാം ടെസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നത് തെറ്റായ തീരുമാനമായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനായി തയാറെടുപ്പുകള്‍ ഒന്നും എടുക്കാതെയാണ് ക്യാപ്റ്റന്‍ കൊഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം എത്തിയതെന്നും ഗവാസ്‌കര്‍ കുറ്റപ്പെടുത്തി.

ഇംഗ്ലണ്ട് പര്യടനത്തിൽ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം ടീം ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ഇന്ത്യന്‍ ടീം ക്യപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ തലമുറയില്‍ അജിങ്ക്യരഹാനെ അല്ലാതെ ഒരു താരവും അനുവഭവ സമ്പത്തുള്ള തന്നെ പോലുള്ളവരില്‍ നിന്ന് ഉപദേശം തേടാറില്ലെന്ന് ഗാവസ്‌കർ വെളിപ്പെടുത്തി. ഒരു സ്വകാര്യ പരിപാടിയിൽ ആജ് തക് ചാനലിനോട് പ്രതികരിക്കുകയായിരുന്നു ഗവാസ്‌കര്‍. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സേവാഗ്, വി.വി എസ് ലക്ഷമണ്‍ തുടങ്ങിയവര്‍ തന്നില്‍ നിന്ന് ഉപദേശം തേടിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ക്രിക്കറ്റ് തലമുറ ഇവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തരാണെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് മത്സരങ്ങളില്‍ ശിഖര്‍ ധവാന്റെ ബാറ്റിംഗ് ലൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഏകദിനത്തിലെ ശൈലിയല്ല ഒരു ബാറ്റസ്മാന്‍ ടെസ്റ്റില്‍ തുടരേണ്ടത്. വിദേശ മണ്ണില്‍ ചുവന്ന പന്തിനോട് പൊരുത്തപ്പെട്ടു പോകുക ഒരു ബാറ്റസ്മാനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. 26, 13 ഇതായിരുന്നു ആദ്യ ടെസ്റ്റിലെ ധവാന്റെ പ്രകടനം. ഹാര്‍ദ്ദിഖ് പാണ്ഡ്യയെ കപില്‍ ദേവുമായി താരതമ്യം ചെയ്യുന്നതിനോടും ഗവാസകര്‍ക്ക് എതിര്‍പ്പാണ്. കപില്‍ ഒരു തലമുറയുടെ മാത്രം കളിക്കാരനല്ല. സച്ചിനെയും, ബ്രാഡ്മാനെയും പോലെയുള്ള താരമാണ് കപിലെന്നും ഗവാസ്‌കര്‍ പറഞ്ഞു. ചേതേശ്വര്‍ പുജാരയെ ഒന്നാം ടെസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നത് തെറ്റായ തീരുമാനമായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനായി തയാറെടുപ്പുകള്‍ ഒന്നും എടുക്കാതെയാണ് ക്യാപ്റ്റന്‍ കൊഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം എത്തിയതെന്നും ഗവാസ്‌കര്‍ കുറ്റപ്പെടുത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍