UPDATES

കായികം

ബാര്‍സലോണയ്ക്ക് 13ാം സൂപ്പര്‍ കപ്പ്; 33 കിരീടങ്ങളെന്ന റെക്കോഡുമായി മെസ്സി

ബാര്‍സലോണയുടെ ജയത്തോടെ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന താരം എന്ന റെക്കോഡ് മെസിക്ക് സ്വന്തമായി.

സെവിയ്യയെ 2-1 ന് തോല്‍പ്പിച്ച് ബാര്‍സിലോനയ്ക്ക് സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം. കൈവിട്ടു പോകുമെന്ന് കരുതിയ വിജയം തിരിച്ച് പിടിച്ച ബാര്‍സയ്ക്ക് വേണ്ടി ജെറാര്‍ദ് പിക്വെ, ഒസ്മാന്‍ ഡെംബലെ എന്നിവര്‍ ഗോളുകള്‍ നേടി. ബാര്‍സലോണയുടെ ജയത്തോടെ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന താരം എന്ന റെക്കോഡ് മെസിക്ക് സ്വന്തമായി. 33 കിരീടവുമായി ആന്ദ്രെ ഇനിയേസ്റ്റയെ പിന്നിലാക്കിയാണ് മെസി നേട്ടം സ്വന്തമാക്കിയത്.  ബാര്‍സിലോണയുടെ 13മത് സൂപ്പര്‍ കപ്പ് കിരീടമാണ് സെവിയ്യയെ പരാജയപ്പെടുത്തി സ്വന്തമാക്കിയത്.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ പാബ്ലോ സരാബിയയുടെ ഗോളില്‍ സെവിയ്യ ലീഡ് ഉയര്‍ത്തിയപ്പോള്‍ ആദ്യ പകുതിക്ക് തൊട്ട് മുമ്പ് ജെറാര്‍ദ് പിക്വെ നേടിയ ഗോളിലൂടെയാണ് ബാര്‍സ ഒപ്പമെത്തിയത്. മെസ്സി അടിച്ച ഫ്രീ ക്വിക്ക് പോസ്റ്റില്‍ തട്ടി തിരിച്ചെത്തിയത് പിക്വെ വലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ഇരു ടീമുകളും പൊരുതിയെങ്കിലും ഫലം കാണാന്‍ പ്രയാസപ്പെട്ടു. ഒടുവില്‍ മത്സരത്തിന്റെ 78ാംമിനിറ്റില്‍ ഒസ്മാന്‍ ഡെബലെ നേടിയ ഗോളിലൂടെയാണ് ബാര്‍സ വിജയം കൈപ്പിടിയിലാക്കിയത്. 89 മിനിറ്റില്‍ സെവിയയ്ക്ക് ലഭിച്ച പെനല്‍റ്റി മുതലാക്കാന്‍ വിസാം ബെന്‍ യെദ്ദറിന് മുതലക്കാന്‍ കഴിയാതായതോടെ സെവിയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. സ്‌പെയിന് പുറത്ത് നടന്ന സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ വി എ ആര്‍ ഉള്‍പ്പെടുത്തിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍