UPDATES

കായികം

ആരാധകര്‍ക്ക് നിരാശ: ഇബ്രാഹിമോവിച്ച് ഇല്ലാതെ സ്വീഡന്‍ ടീം ലോകകപ്പിന്

തന്റെ തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്നാണ് ഇബ്രാഹിമോവിച്ച് പറയുന്നത്.

ആരാധകരെ നിരാശരാക്കി സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ഇല്ലാതെ സ്വീഡന്റെ 23അംഗ ലോകകപ്പ് സ്‌ക്വാഡ്. കോച്ച് ജാനി ആന്‍ഡേഴ്‌സണാണ് ടീം വിവരം പുറത്തുവിട്ടത്. 2016ല്‍ സ്ലാറ്റന്‍ ദേശീയ ടീമില്‍ നിന്ന് ഒഴിവായിരുന്നു. പിന്നീട് സോക്കര്‍ ലീഗില്‍ ലോസ് ഏഞ്ചലസ് ഗാലക്‌സിക്ക് വേണ്ടി കളിച്ചുവരുകയാണ്. കഴിഞ്ഞ നവംബറിലെ ലോകകപ്പ് പ്ലേ ഓഫില്‍ സ്വീഡന്‍ ഇറ്റലിയെ തോല്‍പ്പിച്ചപ്പോള്‍ ഇബ്രാഹിമോവിച്ച് തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. തന്റെ തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്നാണ് ഇബ്രാഹിമോവിച്ച് പറയുന്നത്. യുവന്റസ്, എസി മിലാന്‍, ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് എന്നീ ക്ലബുകളുടെയെല്ലാം ഫോര്‍വേഡ് ആയിരുന്നു സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്.

ലോകകപ്പിനായി പ്രഖ്യാപിച്ചിരിക്കുന്ന 23 അംഗ സ്വീഡിഷ് സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍ – റോബിന്‍ ഓല്‍സണ്‍, ക്രിസ്റ്റഫര്‍ നോഡ്‌ഫെല്‍ട്ട്. കാള്‍ ജൊഹാന്‍ ജോണ്‍സണ്‍

ഡിഫന്‍ഡര്‍മാര്‍ – ആന്ദ്രിയാസ് ഗ്രാന്‍ക്വിസ്‌ററ്, വിക്ടര്‍ നില്‍സണ്‍ ലിന്‍ഡ്‌ലോഫ്, മൈക്കള്‍ ലൂസ്റ്റിഗ്, ലുഡ്‌വിഗ് ഓഗസ്റ്റിന്‍സണ്‍, പോണ്‍ടസ് ജാന്‍സണ്‍, എമില്‍ ക്രാഫ്ത്, ഫിലിപ് ഹെലാന്‍ഡര്‍, മാര്‍ട്ടിന്‍ ഓല്‍സണ്‍

മിഡ് ഫീല്‍ഡര്‍മാര്‍ – സെബാസ്റ്റ്യന്‍ ലാര്‍സണ്‍, ഗുസ്താവ് സ്വെന്‍സണ്‍, ആല്‍ബിന്‍ എക്ഡാല്‍, എമില്‍ ഫോര്‍സ്‌ബെര്‍ഗ്, വിക്ടര്‍ ക്ലേസണ്‍, ജിമ്മി ഡര്‍മാസ്, മാര്‍ക്കസ് റോഡന്‍, ഓസ്‌കാര്‍ ഹില്‍ജിമാര്‍ക്

ഫോര്‍വേഡുകള്‍ – മാര്‍കസ് ബെര്‍ഗ്, ജോണ്‍ ഗിഡറ്റി, ഐസക് കീസ് തെലിന്‍, ഓല തൊയ്വോനിന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍