UPDATES

കായികം

സ്വിസ് സ്‌ക്വാഷ് താരം ഇന്ത്യയിലെ ടൂര്‍ണമെന്റ് ഉപേക്ഷിച്ചത് സുരക്ഷാപേടി കൊണ്ടല്ലെന്ന് കുടുംബം

നേരത്തെ സുരക്ഷാഭീതി മൂലം കുടുംബം ആംബ്രെയെ ഇന്ത്യയിലേയ്ക്കയക്കാന്‍ തയ്യാറല്ലെന്നാണ് കോച്ച് പാസ്‌കല്‍ ബ്രുഹിന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നത്. സ്വിറ്റ്‌സര്‍ലാന്റിന്റെ ഒന്നാം നമ്പര്‍ ജൂനിയര്‍ താരമാണ് ആംബ്രെ അലിന്‍ക്‌സ്.

സ്വിറ്റ്‌സര്‍ലാന്റ് സ്‌ക്വാഷ് താരം 16കാരിയായ ആംബ്രെ അലിന്‍ക്‌സ് ചെന്നൈയില്‍ നടക്കുന്ന വേള്‍ഡ് ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് ഉപേക്ഷിച്ചത് പെണ്‍കുട്ടികള്‍ക്ക് നേരെ ഇന്ത്യയില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ മൂലമല്ലെന്ന് കൂടുബം. ആംബ്രെ അലിന്‍ക്‌സിന്റെ മാതാപിതാക്കള്‍ ന്യൂസ് മിനുട്ടിനോടാണ് ഇക്കാര്യം പറഞ്ഞത്. നേരത്തെ സുരക്ഷാഭീതി മൂലം കുടുംബം ആംബ്രെയെ ഇന്ത്യയിലേയ്ക്കയക്കാന്‍ തയ്യാറല്ലെന്നാണ് കോച്ച് പാസ്‌കല്‍ ബ്രുഹിന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നത്. ദ ഇന്ത്യന്‍ എക്‌സ്പ്രസും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വിറ്റ്‌സര്‍ലാന്റിന്റെ ഒന്നാം നമ്പര്‍ ജൂനിയര്‍ താരമാണ് ആംബ്രെ അലിന്‍ക്‌സ്.

യൂറോപ്യന്‍ അണ്ടര്‍ 17 ടൂര്‍ണമെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആംബ്രെയുടെ തീരുമാനമെന്നും കുടുംബവുമൊത്തുള്ള അവധിക്കാല യാത്ര മൂലമാണ് ഇന്ത്യയിലെ ടൂര്‍ണമെന്റ് ഒഴിവാക്കുന്നതെന്നുമാണ് ആംബ്രെയുടെ മാതാപിതാക്കളായ വലേറിയുടേയും ഇഗോറിന്റെയും വിശദീകരണമെന്ന് ന്യൂസ് മിനുട്ട് പറയുന്നു. ഈ വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നാണ ആംബ്രെയുടെ പിതാവ് ആരോപിക്കുന്നത്. എന്നാല്‍ കോച്ചുമായുള്ള സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗ് കൈവശമുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ എക്‌സ്പ്രസും വ്യക്തമാക്കുന്നു. വേള്‍ഡ് സ്‌ക്വാഷ് ഫെഡറേഷനില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് ഇത്തരത്തിലൊരു പ്രസ്താവന ആംബ്രെയുടെ മാതാപിതാക്കള്‍ ഇറക്കിയതെന്നാണ് സ്‌ക്വാഷുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ അധിക്ഷേപങ്ങള്‍ ആംബ്രെയ്ക്ക് നേരെയുണ്ടായതായി പിതാവ് പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ അസഭ്യവര്‍ഷമുണ്ടായി. ഇതേത്തുടര്‍ന്ന് അക്കൗണ്ട് പ്രൈവറ്റ് ആക്കി മാറ്റിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍