UPDATES

കായികം

രവി ശാസ്ത്രിക്ക് തന്നെ സാധ്യത; ഇന്ത്യന്‍ പരിശീലകനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു

കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ അടങ്ങിയ സമിതിയാണ് അഭിമുഖം നടത്തുക

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള അഭിമുഖം ആരംഭിച്ചു. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് നേതൃത്വം നല്‍കുന്നത്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി, ഐപിഎല്ലിലെ ഹൈദരാബാദ് ടീം മുന്‍ കോച്ചും ഓസ്ട്രേലിയന്‍ മുന്‍താരവുമായ ടോം മൂഡി, ന്യൂസിലന്‍ഡിന്റെയും ഐപിഎല്‍ ടീമായ പഞ്ചാബിന്റെയും പരിശീലകനായിരുന്ന മൈക്ക് ഹെസന്‍, 2007ലെ ലോക ടി20 വിജയിച്ച ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ ആയിരുന്ന ലാല്‍ചന്ദ് രജ്പുത്, വിന്‍ഡീസ് മുന്‍ താരവും അഫ്ഗാന്‍ മുന്‍ കോച്ചുമായ ഫില്‍ സിമ്മണ്‍സ്, ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ റോബിന്‍ സിംഗ് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്.

കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ അടങ്ങിയ സമിതിയാണ് അഭിമുഖം നടത്തുക. നായകന്‍ വിരാട് കോലിയുടെ പിന്തുണയുള്ള ശാസ്ത്രി തുടരാനാണ് സാധ്യത. ടോം മൂഡിയും മൈക് ഹെസനുമായിരിക്കും ശാസ്ത്രിയുടെ പ്രധാന എതിരാളികള്‍. 2017ല്‍ അനില്‍ കുംബ്ലേയ്ക്ക് പകരം ചുമതലയേറ്റ ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. ഇക്കാലയളവില്‍ 21 ടെസ്റ്റുകളില്‍ കളിച്ചപ്പോള്‍ 13ലും ഇന്ത്യ ജയിച്ചു. 60 ഏകദിനങ്ങളില്‍ 43 എണ്ണവും 36 ടി20കളില്‍ 25ലും ഇന്ത്യ വിജയിക്കുകയുണ്ടായി. ഇന്ത്യന്‍ ടീമിനൊപ്പം വിന്‍ഡീസ് പര്യടനത്തില്‍ ആയതിനാല്‍ വീഡിയോയിലൂടെയായിരിക്കും ശാസ്ത്രി അഭിമുഖത്തില്‍ പങ്കെടുക്കുക.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍