UPDATES

ട്രെന്‍ഡിങ്ങ്

ദക്ഷിണാഫ്രിക്കയില്‍ ചരിത്രമെഴുതി ടീം ഇന്ത്യ

അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ആദ്യമായി ഇവിടെ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് വിരാട് കോഹ്‌ലിക്ക് സമ്മാനിച്ചു കൊണ്ട് അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ആറ് മത്സര പരമ്പര സ്വന്തമാക്കി. 73 റണ്‍സിനായിരുന്നു പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ വിജയം. ഇതുവരെ ഇവിടെ കളിച്ചതില്‍ ഇന്ത്യയുടെ ആദ്യവിജയവും ഇതാണ്. ഒരു മത്സരം മാത്രം ഇനി ശേഷിക്കെ 4-1 ന് ഇന്ത്യ മുന്നിലായി.

പരമ്പരയില്‍ ആദ്യമായി ഫോമില്‍ എത്തിയ ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 274 റണ്‍സ് നേടിയപ്പോള്‍ മറുപടിയായി ദക്ഷിണാഫ്രിക്കയ്ക്ക് 201 റണ്‍സ് വരെ എത്താനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 4 വിക്കറ്റുകള്‍ നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, ചഹല്‍ എന്നിവര്‍ രണ്ടും ബുംമ്ര ഒരു വിക്കറ്റും വീഴ്ത്തി. 71 റണ്‍സ് നേടിയ ഹാഷിം അംലയാണ് അവരുടെ ടോപ്‌സ്‌കോറര്‍.

നേരത്തെ 126 പന്തുകളില്‍ 11 ഫോറും നാലു സിക്‌സും സഹിതം 115 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. രോഹിതിനു പുറമെ ധവാന്‍(34), കോഹ്ലി(36), ശ്രേയസ് അയ്യര്‍(30) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. മധ്യനിരയ്ക്ക് കാര്യമായി ഒന്നും ചെയ്യാതെ പോയത് 300 കടക്കുമെന്ന് ഉറപ്പിച്ചിരുന്ന ഇന്ത്യന്‍ സ്‌കോറര്‍ 274 ല്‍ ഒതുങ്ങാന്‍ കാരണമായി. ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ഗിഡി നാലു വിക്കറ്റുകള്‍ വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍