UPDATES

കായികം

വോട്ടർ ലിസ്റ്റിൽ നിന്ന് പേര് അപ്രത്യക്ഷമായി: തെരഞ്ഞെടുപ്പ് സുതാര്യതയെ ചോദ്യം ചെയ്ത് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട

തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെ പേര് അപ്രത്യക്ഷമായി.

തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെ പേര് അപ്രത്യക്ഷമായി. തന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നറിഞ്ഞതോടെ ട്വിറ്ററിലൂടെയാണ് താരം രംഗത്തെത്തിയത്. ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോഴാണ് തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായി കണ്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്ത താരം ഇത്തരത്തില്‍ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമാകുമ്പോള്‍ തെരഞ്ഞെടുപ്പ് എങ്ങനെയാണ് സുതാര്യമാകുന്നത് എന്നും താരം ചോദിച്ചു.

തെലുങ്കാനയില്‍  കോണ്‍ഗ്രസ് നയിക്കുന്ന സഖ്യവും ബിജെപിയും വിആര്‍എസും തമ്മിലാണ് പ്രധാന പേരാട്ടം. സംസ്ഥാന നിയമ സഭ പിരിച്ചു വിട്ട പശ്ചാത്തലത്തിലാണ് തെലുങ്കാനയില്‍ വോട്ടെടുപ്പ് നടക്കുന്നത്.

തെലുങ്കാനയില്‍ 119 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴുമണിയോടെ ആരംഭിച്ചു. 2.8 കോടിയിലേറെ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1.41 കോടി പുരുഷന്മാരും 1.39 കോടി സ്ത്രീകളുമാണുള്ളത്. 7.04 ലക്ഷം വോട്ടര്‍മാര്‍ 20 വയസിനു താഴെയുള്ളവരാണ്. 32,815 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടിങ് നടക്കുന്നത്. 25,000 കേന്ദ്ര പാരാമിലിറ്ററി സേനയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 20,000ത്തിലേറെ സുരക്ഷാ സേനയുമാണ് വോട്ടെടുപ്പിന്റെ സുരക്ഷിതത്വത്തിനായി വിന്യസിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍