UPDATES

കായികം

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്; നദാലിനെ പരാജയപ്പെടുത്തി ജോക്കോവിച്ചിന് ഏഴാം കീരീടം

ഗ്രാന്‍ഡ്‌സലാം ഫൈനലില്‍ ആദ്യമായാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ലോക രണ്ടാം നമ്പര്‍ താരമായ നദാലിന്റെ പരാജയം.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ ഫൈനലില്‍ നൊവാക് ജോക്കോവിച്ചിന് കിരീടം. റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാണ് ലോക ഓന്നാം റാങ്ക്കാരനായ ജോക്കോവിച്ച് ഏഴാം കീരിടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-3, 6-2, 6-3, കിരീട നേട്ടത്തോടെ ജോക്കോവിച്ച് 15 ാം ഗ്രാന്‍ഡ്‌സലാം നേട്ടത്തിലെത്തി. ഗ്രാന്‍ഡ്‌സലാം ഫൈനലില്‍ ആദ്യമായാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ലോക രണ്ടാം നമ്പര്‍ താരമായ നദാലിന്റെ പരാജയം. മത്സരത്തിന്റെ തുടക്കത്തിലെ നദാലിന് കളിയുടെ താളം നഷ്ടപ്പെട്ടിരുന്നു. അധികം പിഴവുകള്‍ വരുത്താതെ ജോക്കാവിച്ച് മുന്നേറിുകയായിരുന്നു. താന്‍ പോരാട്ടം തുടരുമെന്ന് തോല്‍വിക്ക് ശേഷം ജോക്കോവിച്ച് ആരാധകരോട് പറഞ്ഞു.

2012ലെ ക്ലാസ്സിക് പോരില്‍ വിജയിച്ച ജോക്കോവിച്ച്, മെല്‍ബണ്‍ പാര്‍ക്കിലേക്ക് വീണ്ടും എത്തിയത് വിംബിള്‍ഡണും യുഎസ് ഓപ്പണും തിരിച്ചുപിടിച്ച് ലോക ഒന്നാം നമ്പര്‍ താരമായി. പരിക്ക് വേട്ടയാടിയ നാല് മാസങ്ങള്‍ക്കൊടുവില്‍ ആദ്യമായിറങ്ങിയ ടൂര്‍ണമെന്റില്‍ തന്നെ ഫൈനലിലെത്തി നദാല്‍. ഇരുവരും ഇതിന് മുമ്പ് 53 തവണ നേര്‍ക്കുനേര്‍ വന്നു. ജോക്കോവിച്ചിന് 27 വിജങ്ങള്‍, നദാലിന്റെ വിജയം 25. ഹാര്‍ഡ് കോര്‍ട്ടിലും ജോക്കോവിച്ചിന് തന്നെ മേല്‍ക്കൈ. നദാലിനെതിരെ 25 പോരാട്ടങ്ങളില്‍ 18ലും ജയം. എന്നാല്‍ ഏഴ് ഗാന്‍ഡ്സ്ലാം ഫൈനലുകളില്‍ നാലിലും ജോക്കോവിച്ചിനെ തോല്‍പ്പിച്ചതിന്റെ കണക്ക് നദാലിന്
ആശ്വാസമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍