UPDATES

കായികം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്; സെറീന വില്യംസും പുറത്തേക്ക്

മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍ഡ് സ്ലാമെന്ന് റെക്കോര്‍ഡിനൊപ്പം എത്താമെന്ന സെറീനയുടെ പ്രതീക്ഷക്കാണ് തോല്‍വി തിരിച്ചടിയായത്.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറി തുടരുന്നു. അമേരിക്കയുടെ സൂപ്പര്‍ താരം സെറീന വില്യംസാണ് ഏറ്റവും ഒടുവില്‍ സെമി കാണാതെ പുറത്തായിരിക്കുന്നത്. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയാണ് സെറീനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 4-6, 6-4, 5-7.

സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കെയാണ് സെറീനയുടെ പുറത്താകല്‍. ആദ്യ സെറ്റിലെ തോല്‍വിക്ക് രണ്ടാം സെറ്റില്‍ മറുപടി നല്‍കിയ താരം മൂന്നാം സെറ്റിലും ജയം ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. 4-1 എന്ന നിലയില്‍ മുന്നിലുണ്ടായിരുന്ന സെറീനയെ പിന്നില്‍നിന്നും തിരിച്ചടിച്ച് പ്ലിസ്‌കോവ സെറ്റും മാച്ചും സ്വന്തമാക്കി. മൂന്നാം സെറ്റിലെ മിന്നുന്ന പ്രകടനമാണ് പ്ലിസ്‌കോവയ്ക്ക് തുണയായത്. കരോലിന സെമിയില്‍ നവോമി ഒസാക്കയെ നേരിടും. യുക്രൈന്റെ എലീന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഒസാക്ക സെമി കളിക്കാന്‍ എത്തുന്നത്.

നേരത്തെ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ ജപ്പാന്റെ നവോമി ഒസാക്കയും സെമിയില്‍ കടന്നിരുന്നു. എലിന സ്വിറ്റോലിനയെ 6-4, 6-1 എന്നിങ്ങനെ നേരിട്ടുള്ള സെറ്റില്‍ ഒസാക്ക തോല്‍പ്പിച്ചു. രണ്ടു സെറ്റിലും എതിരാളിയേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്നതായിരുന്നു ഒസാക്കയുടെ പ്രകടനം. മത്സരത്തില്‍ 31 വിന്നറുകളാണ് ഒസാക്ക പായിച്ചത്.

മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍ഡ് സ്ലാമെന്ന് റെക്കോര്‍ഡിനൊപ്പം എത്താമെന്ന സെറീനയുടെ പ്രതീക്ഷക്കാണ് തോല്‍വി തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷം കോര്‍ട്ടിലേക്ക് തിരിച്ചു വന്ന ശേഷം ഇത് നാലാം തവണയാണ് 24ാം ഗ്രാന്‍ഡ് സ്ലാമെന്ന് ലക്ഷ്യത്തിനു മുന്നില്‍ യു.എസ് താരം പരാജയപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍