UPDATES

കായികം

ഫ്രഞ്ച് ഓപ്പണ്‍;ഫെഡററെ വീഴ്ത്തി നദാല്‍ ഫൈനലില്‍

6-3, 6-4, 6-2 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ ജയം

ഇതിഹാസ താരങ്ങള്‍ ഏറ്റുമുട്ടിയ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ സെമിയില്‍ കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരന്‍ റാഫേല്‍ നദാലിന് വിജയം. മൂന്നു സെറ്റിലും ആധിപത്യത്തോടെയായിരുന്നു നദാലിന്റെ വിജയം. മത്സരത്തില്‍ പല കുറി പിഴവു വരുത്തിയ ഫെഡററിന് പരാജയം പ്രതീക്ഷിച്ചിരുന്നു. 6-3, 6-4, 6-2 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ ജയം. ഇതു പന്ത്രണ്ടാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ എത്തുന്നത്. ഇതുവരെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നദാല്‍ തോറ്റ ചരിത്രമില്ല.

അതേസമയം  വനിതകളുടെ  സെമിഫൈനലില്‍ യൊഹാന്ന കോണ്ടമാര്‍കേറ്റയ്ക്ക് തോല്‍വി. മാര്‍കേറ്റ വോന്‍ഡ്രുസോവയോടാണ് യൊഹാന്ന പരാജയം വഴങ്ങിയത്. സ്‌കോര്‍ 7-5,7-6.(2) ഓസ്‌ട്രേലിയന്‍ താരം ആഷ്ലി ബാര്‍ട്ടിയാണ് ഫൈനലില്‍ മാര്‍കേറ്റ വോന്‍ഡ്രുസോവയുടെ എതിരാളി. ഏഴ് തവണ ചാമ്പ്യനായിട്ടുള്ള കോണ്ട മാര്‍കേറ്റയുടെ തോല്‍വി അപ്രതീക്ഷിതമായിരുന്നു. നേരത്തെ രണ്ട് മത്സരങ്ങള്‍ വിജയിച്ച ആത്മവിശ്വാസത്തിലിറങ്ങിയ താരത്തിന് തിരിച്ചടി നേടുകയായിരുന്നു. മത്സരം ഏറെ കടുപ്പമേറിയതായിരുന്നുവെന്നും വിജയത്തില്‍ സന്തോഷിക്കുന്നതായും വോന്‍ഡ്രുസോവ പ്രതികരിച്ചു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍