UPDATES

കായികം

പത്ത് മിനിറ്റ് കൊണ്ട് 48000 ടിക്കറ്റുകള്‍ വിറ്റുപോയി; ഫെഡറര്‍ – നദാല്‍ പോരാട്ടം ചരിത്രത്തിലേക്ക്

മത്സരത്തിന്റെ 48000 ടിക്കറ്റുകളാണ് മിനിറ്റുകള്‍ക്കകം തീര്‍ന്നത്.

ടെന്നീസ് കോര്‍ട്ടിലെ മിന്നും താരങ്ങളാണ് റാഫേല്‍ നദാലും റോജര്‍ ഫെഡററും. അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള പോരാട്ടം കാണാന്‍ വലിയ ആരാധക നിരയും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തിന്റെ ടിക്കറ്റ് പത്ത് മിനിറ്റ് കൊണ്ട് വിറ്റ് തീര്‍ന്നതാണ് വാര്‍ത്ത.

റഫേലും നദാലും എതിരിടുന്ന കേപ്ഡൗണ്‍ പ്രദര്‍ശന മത്സരത്തിനുള്ള ടിക്കറ്റുകളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വിറ്റ് പോയതായി റിപോര്‍ട്ടുകള്‍ പറയുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന മത്സരത്തിന്റെ 48000 ടിക്കറ്റുകളാണ് മിനിറ്റുകള്‍ക്കകം തീര്‍ന്നത്. 2010 ഫിഫ ലോകകപ്പിന് വേണ്ടി തയ്യാറാക്കിയ കേപ്ടൗണ്‍ സ്റ്റേഡിയത്തില്‍ 2020 ഫെബ്രുവരി ഏഴിനാണ് ഫെഡററും നദാലും കൊമ്പുകോര്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ കാണികള്‍ ഗ്യാലറിയിലെത്തിയ ടെന്നീസ് മത്സരം എന്നതിന്റെ റെക്കോര്‍ഡും കേപ്ഡൗണ്‍ മാറ്റിമറിക്കും എന്നാണ് പ്രതീക്ഷ. 2010 ബ്രസല്‍സില്‍ സെറീന വില്യംസും, കിം ക്ലിജസ്റ്ററും ഏറ്റുമുട്ടിയത് ഗ്യാലറിയിരുന്ന് കണ്ടത് 35,681 പേരാണ്. ഈ റെക്കോര്‍ഡാണ് അടുത്ത വര്‍ഷം പഴങ്കഥയാകുന്നത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍