UPDATES

കായികം

ബ്ലാക് പാന്തര്‍ ക്യാറ്റ് സ്യൂട്ട് വിവാദത്തിന് ശേഷം ഫ്രഞ്ച് ഓപ്പണില്‍ പുതിയ സന്ദേശവുമായി സെറീന

റഷ്യയുടെ 83-ാം റാങ്കുകാരി വിറ്റാലിയ ഡിയാചെങ്കോയോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം.

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ഇടം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയുടെ സൂപ്പര്‍ താരം സെറീന വില്യംസ് റഷ്യയുടെ 83-ാം റാങ്കുകാരി വിറ്റാലിയ ഡിയാചെങ്കോയോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം. സ്‌കോര്‍ 2-6, 6-1, 6-0. അമ്മയായശേഷവും കളിക്കളത്തില്‍ സജീവമായ സെറീന കരിയറിലെ 800-ാം വിജയമാണ്  കുറിച്ചത്.

കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ ഈ സമയം താരത്തിനെതിരെ വന്‍ വിവാദമാണ് ഉണ്ടായത്. ഇറുകിയ വസ്ത്രം ധരിച്ച് കോര്‍ട്ടിലറങ്ങിയ താരത്തിനെ ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ വിലക്കിയിരുന്നു. സെറീന വില്യംസ് ധരിച്ച ബ്ലാക് പാന്തര്‍ ക്യാറ്റ് സ്യൂട്ട് അടുത്ത സീസണ്‍ മുതല്‍ ധരിക്കാനാവില്ലെന്നാണ് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ അറിയിച്ചത്. സെറീന ധരിച്ച ബ്ലാക് സ്യൂട്ട് പരിധികള്‍ ലംഘിക്കുന്നതാണെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ബെര്‍ണാഡ് ഗ്യൂഡിസെല്ലി വ്യക്തമാക്കി. ടെന്നീസ് എന്ന കളിയെ ബഹുമാനിക്കണമെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നുമാണ് ഫെഡറേഷന്‍ പ്രസിഡന്റ് ബെര്‍ണാഡ് താരത്തിന് നല്‍കിയ നിര്‍ദ്ദേശം. ഒരു വര്‍ഷത്തിന് ശേഷം താരം കരിയറിലെ 800-ാം വിജയമായി ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ഇടം കണ്ടെത്തിയിരിക്കുത്. ഇത്തവണ ടെന്നീസ് കോര്‍ട്ടില്‍ താരം പുതിയ സ്‌റ്റെല്‍ വസ്ത്രം ധരിച്ച്‌ എത്തിയാണ് ഫെഡറേഷന്‍ അധികൃതര്‍ക്ക് മറുപടി നല്‍കിയത്. ഡിസൈനര്‍ വിര്‍ജില്‍ ആല്‍ബോ തയാറാക്കിയ ജാക്കറ്റ് ധരിച്ചാണ് താരം ഫ്രഞ്ച് കോര്‍ട്ടിലെത്തിയത്.താരത്തിന്റെ വസ്ത്രത്തില്‍ അമ്മ, വിജയി, രാജ്ഞി എന്നര്‍ഥമാക്കുന്ന ഫ്രഞ്ച് വാക്കുകള്‍ പ്രതിന്റ് ചെയ്തിരുന്നു.

 

View this post on Instagram

 

Let the Roland Garros begin. Here is my French Open look designed by @virgilabloh and @nike.

A post shared by Serena Williams (@serenawilliams) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍