UPDATES

കായികം

പ്രളയ ദുരിതാശ്വാസത്തിന് റാഫേല്‍ നദാല്‍ 10 കോടി രൂപ നല്‍കി

ഒക്ടോബര്‍ ഒന്‍പതിനാണ് സ്പാനിഷ് ബലേറിക് ഐലന്റായ മല്ലോര്‍ക്കയില്‍ അപ്രതീക്ഷിതമായ വെള്ളപ്പൊക്കമുണ്ടായത്.

കളിക്കളത്തിനകത്തും പുറത്തും ഒരേ സമയം ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് ടെന്നീസ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍. ആരാധകര്‍ക്കൊപ്പം വമ്പന്‍ വിജയങ്ങള്‍ ആഘോഷിക്കുന്നതിനൊപ്പം അവരുടെ വേദനകളിലും ഒപ്പം നില്‍ക്കുന്ന താരമാണ് താനെന്ന് വീണ്ടും തെളിക്കുകയാണ് താരം . ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കൈയ്യഴിച്ച് സഹായം നല്‍കുന്ന നദാല്‍ ഏറ്റവുമൊടുവില്‍ മല്ലോര്‍ക്കയിലെ പ്രളയദുരിതത്തില്‍പ്പെട്ടവരെ കൈത്താങ്ങാവാന്‍ എത്തി.

ഒക്ടോബര്‍ ഒന്‍പതിനാണ് സ്പാനിഷ് ബലേറിക് ഐലന്റായ മല്ലോര്‍ക്കയില്‍ അപ്രതീക്ഷിതമായ വെള്ളപ്പൊക്കമുണ്ടായത്. സംഭവത്തില്‍ ഒട്ടേറെ പേര്‍ ഭവന രഹിതരാവുകയും 13 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ദുരിതത്തില്‍പ്പെട്ടവര്‍ക്ക് 1 മില്യണ്‍ യൂറോ(ഏകദേശം 10 കോടി രൂപ)യാണ് നദാല്‍ സംഭാവനയായി നല്‍കിയത്. മാനുഷികമായ ഇടപെടല്‍ നടത്തേണ്ടതിനെക്കുറിച്ചു ലോകത്തിന് മാതൃക കാണിച്ചിരിക്കുകയാണ് ടെന്നീസ് സൂപ്പര്‍ താരം.

നദാലിന്റെ സഹായത്തെ പുകഴ്ത്തി സ്ഥലം മേയര്‍ മാറ്റിയു പ്യുഗ്രോസ് വീഡിയോ പുറത്തിവിട്ടിരിക്കുകയാണ്. നദാലിന്റെ മനുഷ്യത്വപരമായ ഇടപെടലിനെ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. പെട്ടെന്നുണ്ടായ പ്രളയത്തില്‍ ദുരിതബാധിതര്‍ക്കായി നദാല്‍ തന്റെ ടെന്നീസ് അക്കാദമി തുറന്നു നല്‍കിയിരുന്നു. വെള്ളപ്പൊക്കത്തിന് പിന്നാലെ വെള്ളവും, മണ്ണുമെല്ലാം നീക്കുന്നതിന് മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം നദാല്‍ ഇറങ്ങിയതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടത്തിയ ചാരിറ്റി മത്സരത്തില്‍ നദാലിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പരിക്കേറ്റ് ദീര്‍ഘകാലമായി കളിക്കളത്തില്‍നിന്നും മാറിനില്‍ക്കുകയാണ് 17 തവണ ഗ്രാന്‍ഡ് സ്ലാം നേടിയ സ്പെയിന്‍ താരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍