UPDATES

കായികം

ആസ്ട്രേലിയന്‍ ഓപ്പണ്‍; ഫൈനല്‍ പോരാട്ടത്തിന് നവോമി ഒസാകയും പെട്ര ക്വിറ്റോവയും

ചെക് താരം കരോലിന പ്ലിസ്‌കോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ഒസാക ഫൈനലിലെത്തിയത്.

ആസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ നവോമി ഒസാക ചെക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ നേരിടും. ചെക് താരം കരോലിന പ്ലിസ്‌കോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ഒസാക ഫൈനലിലെത്തിയത്. സ്‌കോര്‍ 2-6, 6-4, 4-6. യു.എസ്.ഓപണ്‍ ചാമ്പ്യനായ നവോമി ഒസാകയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്റ് സ്ലാം ഫൈനലാണിത്.

അമേരിക്കക്കാരി ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പെട്ര ക്വിറ്റോവ ഫൈനലിലെത്തിയത്. സ്‌കോര്‍ 7-6,(72), 60. 2016 ഡിസംബറില്‍ സ്വന്തം വീട്ടില്‍ വെച്ച് അക്രമിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ക്വിറ്റോവയുടെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിലൂടെയാണ് മെല്‍ബണ്‍ പാര്‍ക്കില്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

21കാരിയായ ജാപ്പനീസ് താരം നവോമി ഒസാകയുടെ ഫൈനല്‍ പ്രവേശവും സ്വപ്ന തുല്യമാണ്. 2015ല്‍ സെറീന വില്യംസിന് ശേഷം ആദ്യമായാണ് വനിതാ സിംഗിള്‍സില്‍ ഒരുതാരം തുടര്‍ച്ചയാണ് രണ്ട് ഗ്രാന്‍ഡ് സ്ലാം ഓപണ്‍ ഫൈനലുകളിലെത്തുന്നത്. ഇതോടെ തുടര്‍ച്ചയായി 13 ഗ്രാന്‍ഡ് സ്ലാം മത്സരങ്ങളില്‍ നവോമി ഒസാക തോല്‍വിയറിഞ്ഞിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍